മോഷണ ശ്രമത്തിനിടെ നടന്നത് അമ്പരപ്പിക്കുന്ന സംഭവങ്ങള്‍

ലോസാഞ്ചലസ്: സൂപ്പര്‍ മാര്‍ക്കറ്റില്‍ കൊള്ളയടിക്കാനെത്തിയ സ്ത്രീ നേരിട്ടത് അപ്രതീക്ഷിത വെല്ലുവിളികള്‍. എന്നാല്‍ ലക്ഷ്യത്തില്‍ നിന്നും പിന്മാറാതെ സ്ത്രീ പിടിച്ചു നിന്നു. കാലിഫോര്‍ണിയയിലാണ് സംഭവം.

കൗണ്ടറിലിരുന്ന ആള്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്. കൗണ്ടറിലെ അലമാര മറിഞ്ഞ് മോഷ്ടാവിന്റെ മുകളിലേയ്ക്ക് വീഴുകയായിരുന്നു.

അലമാര മോഷ്ടാവിനെ ഞെരിക്കിയെങ്കിലും അവര്‍ സമനീല വീണ്ടെടുത്ത് പണം കൈക്കലാക്കി. അതേസമയം മോഷണ ശ്രമത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സിസിടിവി പരിശോധിച്ച പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു.

അമ്പതിനോട് അടുത്ത് പ്രായമുള്ള ഇവര്‍ സ്ഥിരം മോഷ്ടാവാണെന്നാണ് പൊലീസ് സ്ഥിരീകരിച്ചു. പ്രതിക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.

#LAPD: Armed Robbery caught on camera

#Wanted: Female, Black, 40-50 years, 5'7"-5'10", 220-240 lbs. for armed robbery. She is targeting small neighborhood markets & businesses in the Manchester/Avalon area of #SouthLA. If you have any info, please call Robbery Homicide Detective Alonzo at 213-486-6840. Please share and click link for further details ▶️ https://goo.gl/jA4znk.

LAPD Headquartersさんの投稿 2018年3月15日(木)

LEAVE A REPLY

Please enter your comment!
Please enter your name here