കുണ്ടറ : കൊല്ലത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജിത്തു ജോബിന്റെ കൊലപാതകത്തില്‍ നിര്‍ണ്ണായക മൊഴികള്‍ പുറത്ത്. താന്‍ ഒറ്റയ്ക്കാണ് മകനെ വധിച്ചതെന്ന് അമ്മ ജയമോള്‍ പറയുന്നു. മകന് ഇടക്കിടെ തന്നെ കളിയാക്കാറുണ്ടായിരുന്നു.അമ്മയുടെ സ്വഭാവം കൊണ്ടാണ് ഭര്‍തൃവീട്ടില്‍ നിന്നും സ്വത്തുക്കള്‍ ലഭിക്കാത്തതെന്ന് കുറ്റപ്പെടുത്താറുണ്ടായിരുന്നു. താന്‍ ഏറെ സ്നേഹിച്ച മകന് തന്നെ ഇങ്ങനെ അധിക്ഷേപിക്കുന്നതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് ജയമോള്‍ മൊഴി നല്കി.
മകന് അടുക്കളയില്‍ സ്ലാബില്‍ ഇരിക്കുമ്പോള്‍ ഷോള് ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് രണ്ടിടത്തു കൊണ്ടുപോയാണ് കത്തിച്ചത്. ആദ്യം വീടിന് പിന്നിലിട്ട് കത്തിച്ചു.
പിന്നെ സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ കൊണ്ടുപോയും കത്തിച്ചു. കത്തിച്ച മൃതദേഹം രണ്ടുദിവസവും പോയി പരിശോധിച്ചു. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്റെ മൊഴി ഇങ്ങനെ. മകന് ഇടക്കിടെ അമ്മയെ കളിയാക്കാറുണ്ടായിരുന്നു.
അപ്പോഴൊക്കെ അവര്‍ വയലന്റാകും. അമ്മയുടെ സ്വഭാവം കൊണ്ട് വീട്ടില്‍ നിന്ന് സ്വത്തുക്കളൊന്നും കിട്ടില്ലെന്ന് അവന് പറയുമായിരുന്നു. അപ്പോഴൊക്കെ ജയമോള്‍ ദേഷ്യപ്പെടുമായിരുന്നു.ചെറിയ കാര്യങ്ങള്‍ ചിന്തിച്ച് ജയമോള്‍ വലിയ വിഷയമാക്കും.
മകളെ വിവാഹം കഴിപ്പിച്ച് അയയ്ക്കേണ്ടതിനെക്കുറിച്ചും മുന്നോട്ട് എങ്ങനെ ജീവിക്കും എന്നതുമെല്ലാം ആലോചിച്ച് വേവലാതിപ്പെടുമായിരുന്നു. അതിനൊപ്പം കുട്ടി ഇടക്കിടെ കളിയാക്കുകയും ചെയ്യുന്നത് അവള്‍ക്ക് സഹിക്കാറില്ലായിരുന്നുവെന്നും ഭര്‍ത്താവ് ജോബ് ജി ജോണ്‍ പറയുന്നു.
പതിനാലുകാരനെ കൊലപ്പെടുത്തിയ സംഭവം: കുറ്റകൃത്യം നടത്തിയത് താന്‍ ഒറ്റയ്ക്കെന്ന് അമ്മ
കുണ്ടറ: കൊല്ലത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ജിത്തു ജോബി (14)നെ കൊലപ്പെടുത്തിയത് അമ്മ ഒറ്റയ്ക്കാണെന്നാണ് പ്രാഥമിക നിഗമനം. ഇതിന് ബലമേകുന്ന മൊഴികള്‍ പോലീസിന് ലഭിച്ചു. ആരെങ്കിലും കളിയാക്കിയാല്‍ ജയമോള്‍ അക്രമാസക്തയാകുമെന്ന് ഭര്‍ത്താവ് ജോബ്. ദേഷ്യം വന്നപ്പോള്‍ മകനെ തീയിലേക്ക് വലിച്ചിട്ടുവെന്നാണ് ജയ തന്നോട് പറഞ്ഞതെന്നും ജോബ് പറയുന്നു. അതേസമയം മകനെ കൊന്നത് താന്‍ ഒറ്റക്കാണെന്ന ജയമോളുടെ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. മകനെ ഷാളുപയോഗിച്ച് കൊലപ്പെടുത്തിയതിന് ശേഷം തീയിലിട്ടുവെന്നാണ് ജയമോള്‍ പറയുന്നത്. #mathrubhuminews
Mathrubhumi Newsさんの投稿 2018年1月17日(水)
അതേസമയം ജോബുമായി സ്വത്തുതര്ക്കമുണ്ടെന്ന ജയമോളുടെ വാദം അദ്ദേഹത്തിന്റെ പിതാവ് നിഷേധിച്ചു. സ്വത്തുക്കള്‍ മകന്റെ പേരില്‍ എഴുതിവെച്ചിട്ടുണ്ടെന്നും ജോബോ, ഭാര്യയോ ഒരിക്കലും സ്വത്തുക്കള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം സംശയത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത യുവാവിന് പങ്കില്ലെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ ഇയാളെ പൊലീസ് വിട്ടയച്ചു. കുണ്ടറ എംജിഡിഎച്ച്എസ്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജിത്തു ജോബ്.
തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് കുട്ടിയുടെ അച്ഛന് ജോബ് വീട്ടിലെത്തുന്നത്. മകനെവിടെ എന്നന്വേഷിച്ചപ്പോള്‍ എട്ടുമണിയോടെ സ്കെയില്‍ വാങ്ങാന്‍ പോയിട്ട് തിരികെ വന്നില്ലെന്ന് ജയമോള്‍ പറഞ്ഞു. ഉടന്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂട്ടി ജോബ് തിരച്ചില്‍ നടത്തി.
കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ചൊവ്വാഴ്ച രാവിലെ 9.30 ന് ചാത്തന്നൂര്‍ പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് പൊലീസ് എത്തി വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. എന്നാല്‍ പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ട പൊലീസ് ബുധനാഴ്ചയും വീട്ടിലെത്തി ഇവരെ ചോദ്യം ചെയ്തു.
എന്നാല്‍ തികച്ചും പരസ്പരവിരുദ്ധമായിരുന്നു ജയമോളുടെ മൊഴി. മൂന്നുമണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. അതിനിടെ അവരുടെ കയ്യില്‍ പൊള്ളിയ പാടും ശ്രദ്ധയില്‍പ്പെട്ടു. വീടും പരിസരവും പരിശോധിച്ചപ്പോള്‍ ചുറ്റുമതിലിനോട് ചേര്‍ന്ന് കുട്ടിയുടെ ചെരുപ്പുകള്‍ കണ്ടെത്തി.
വീടിന് സമീപം തീ കത്തിച്ചതിന്റെ പാടും കണ്ടു. തുടര്‍ന്ന് ഡോഗ് സ്ക്വാഡിനെ വരുത്തി പരിശോധിച്ചതില്‍ നിന്ന് കാര്യമായ നിഗമനങ്ങളില്‍ എത്തനായില്ല. എന്നാല്‍ വീടിന് സമീപത്ത് ഇവരുടെ വാഴത്തോട്ടത്തില്‍ കാക്കകള്‍ വട്ടമിട്ട് പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് പരിശോധിച്ചപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കത്തിക്കരിഞ്ഞ നിലയിലായിരുന്നു കുട്ടിയുടെ മൃതശരീരം. കഴുത്തും രണ്ട് കൈകളും കാലുകളും വെട്ടേറ്ററ നിലയിലും കാല്പാദം വെട്ടിമാറ്റിയ നിലയിലുമായിരുന്നു. ഒരു കാല് മുട്ടിന് താഴെ വെട്ടി നുറുക്കിയിട്ടുണ്ട്. മുഖം പൂര്‍ണ്ണമായും കരിഞ്ഞിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ജയമോള്‍ കുറ്റം സമ്മതിച്ചു.