വിവാഹം കഴിഞ്ഞത് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ്; 24 കാരന്‍ തീവണ്ടിക്ക് മുന്‍പില്‍ ചാടി ആത്മഹത്യ ചെയ്തു

കുര്‍ണൂല്‍: ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് യുവാവ് ട്രെയിനിന് മുന്‍പില്‍ ചാടി ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശിലെ ഗൊനെഗണ്ഡലയിലാണ് സംഭവം.

ഇരുപത്തിനാലുകാരനായ വിനയ് കുമാറാണ് മരിച്ചത്. അമ്മാവന്റെ മകളായ സൗജന്യയെ കഴിഞ്ഞ നവംബറിലാണ് വിനയ് വിവാഹം ചെയ്തത്. എന്നാല്‍ ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയിച്ച വിനയ് സൗജന്യയുമായി വഴക്കുണ്ടാക്കി.

തുടര്‍ന്ന് ഇരുവര്‍ക്കുമിടയിലെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സൗജന്യ സ്വന്തം വീട്ടിലേക്ക് താമസം മാറ്റി. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വിനയ്‌യുടെ ബന്ധു വിളിച്ച് സൗജന്യയ്ക്ക് സുഖമില്ലെന്നും ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചിരിക്കുകയുമാണെന്നും പറഞ്ഞു.

വിനയ് സഹോദരനേയും കൂട്ടി ഭാര്യയെ കാണാന്‍ ആശുപത്രിയിലേക്ക് പോയി. എന്നാല്‍ ആശുപത്രിയില്‍ വെച്ചും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിന് ശേഷം വിഷമത്തിലായ വിനയ് കുര്‍ണൂല്‍ ടൗണിലെത്തി തീവണ്ടിയ്ക്ക് മുന്‍പില്‍ ചാടുകയായിരുന്നു.

മൃതദേഹം തിരിച്ചറിഞ്ഞ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.   

LEAVE A REPLY

Please enter your comment!
Please enter your name here