മകളുടെ പാസ്‌പോര്‍ട്ട്‌ കീറി കളഞ്ഞ് പിതാവ്

നാസിക്ക്: മകളുടെ പാസ്‌പോര്‍ട്ടും ഗ്രീന്‍ കാര്‍ഡും കീറി കളഞ്ഞ് പിതാവ്. മകള്‍ മോഡല്‍ ജോലി ചെയ്യുന്നത് ഇഷ്ടമാവാത്തതിലാണ് പിതാവ് ഇവ നശിപ്പിച്ച് കളഞ്ഞത്. നാസിക്കിലെ ഇരുപത്തിയേഴുകാരി ശീതള്‍ പാട്ടീലിന്റെ പാസ്‌പോര്‍ട്ടും ഗ്രീന്‍കാര്‍ഡും അച്ഛന്‍ രവീന്ദ്ര പാട്ടീലാണ് കീറിക്കളഞ്ഞത്.

മോഡലിംഗ് ജോലിയില്‍ ഏറെ താല്‍പര്യമുണ്ടായിരുന്ന ശീതള്‍ വീട്ടുകാരെ എതിര്‍ത്ത് 19 വയസ് മുതല്‍ ടെക്‌സാസില്‍ ആണ് താമസം. ഇവിടെ മോഡലിംഗ് കരിയറുമായി മുന്നോട്ട് പോകുകയായിരുന്നു ശീതള്‍.

എന്നാല്‍ പിതാവിന് സുഖമില്ലെന്നറിഞ്ഞ് നാട്ടിലെത്തിയതായിരുന്നു. തിരികെ ടെക്‌സാസില്‍ മറ്റൊരു പരിപാടിക്ക് പോകാനൊരുങ്ങവെയാണ് പിതാവ് ശീതളിന്റെ രേഖകള്‍ നശിപ്പിച്ചത്.

മോഡലിംഗ് വിശ്വാസത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംഭവം. എന്നാല്‍ നാസിക്ക് പോലീസില്‍ പരാതിപ്പെട്ട് ഡ്യൂപ്ലിക്കേറ്റ് പാസ്‌പോര്‍ട്ട് സ്വന്തമാക്കി ശീതള്‍. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട കാര്യം ശീതല്‍ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും ട്വീറ്റ് ചെയ്തു.

വെരിഫേക്കഷന് ശേഷം നാല് മണിക്കൂറിനുള്ളില്‍ ഡ്യൂപ്ലിക്കേറ്റ് പാസ്‌പോര്‍ട്ട് അധികൃതര്‍ തപാല്‍ വഴി ശീതളിന് അയച്ചുകൊടുത്തു. പാസ്‌പോര്‍ട്ട് നശിപ്പിച്ചതില്‍ അച്ഛന്‍ രവീന്ദ്ര പാട്ടീലിനെതിരെ ഐ.പി.സി 506 വകുപ്പ് പ്രകാരം കേസെടുത്തു.

എന്നാല്‍ താന്‍ മകളുടെ കരിയറിന് എതിരല്ലെന്നും മകള്‍ തങ്ങളോടൊപ്പം താമസിക്കണമെന്ന് ആഗ്രഹിച്ചിട്ടാണ് ഇത്തരത്തില്‍ പെരുമാറിയതെന്നും രവീന്ദ്ര പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here