മരത്തില്‍ തറച്ചുകയറി കുടുങ്ങിയ കാര്‍

ജയ്പൂര്‍ : നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ തറച്ചുകയറി തകര്‍ന്നു. രാജസ്ഥാനിലെ പാലിയിലായിരുന്നു നടുക്കുന്ന അപകടം. സംഭവത്തില്‍ 27 കാരന് ഗുരുതരമായി പരിക്കേറ്റു. വാഹനമോടിച്ചിരുന്ന രാജുറാമാണ് ജയ്പൂരിലെ ആശുപത്രിയില്‍ ഗുരുതര പരിക്കുകളോടെ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്.

ഇയാള്‍ അപകടനില തരണം ചെയ്ത് വരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. തിങ്കളാഴ്ചയായിരുന്നു ഞെട്ടിപ്പിക്കുന്ന അപകടം. സമാനതകളില്ലാത്ത വാഹനാപകടത്തിനാണ് പാലി സാക്ഷിയായത്.

റോഡിലൂടെ അമിത വേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് പലകുറി കീഴ്‌മേല്‍ മറിഞ്ഞ ശേഷം ഉയര്‍ന്നുപൊങ്ങി കുത്തനെ മരത്തില്‍ വീണ് തറച്ചുകയറുകയായിരുന്നുവെന്ന് പ്രമുഖ വെബ്‌സൈറ്റായ ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാര്‍ പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്.

പാലിയിലെ ആളൊഴിഞ്ഞ മേഖലയിലെ റോഡരികിലായിരുന്നു സംഭവം. അമിത വേഗതയിലുള്ള കാര്‍ 4-5 തവണ കീഴ്‌മേല്‍ മറിഞ്ഞതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പൊലീസെത്തിയാണ് പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here