മുടി പിടിച്ചുപറിച്ച് തുടക്കം,തള്ളിവീഴ്ത്തി ശരീരത്തില്‍ കയറിയിരുന്നും പൊതിരെ തല്ല്; ദൃശ്യങ്ങള്‍ പുറത്ത്

ഉത്തര്‍പ്രദേശ് : അയല്‍വാസികളായ സ്ത്രീകള്‍ തമ്മില്‍ പൊതിരെ തല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ ആഗ്രയ്ക്കടുത്ത് കാളിന്ദിയില്‍ നിന്നാണ് അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഡ്രെയിനേജ് വെള്ളം വീട്ടുവളപ്പിലേക്ക് ഒഴികിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇരുവരുടെയും ഏറ്റുമുട്ടലില്‍ കലാശിച്ചത്. ആദ്യം വാക്കേറ്റത്തിലായിരുന്നു തുടക്കം.പിന്നീടത് അസഭ്യ വര്‍ഷത്തിന് വഴിമാറി. വൈകാതെ കയ്യേറ്റത്തിലേക്ക് കടന്നു.ഇരുവരും മുടിപിടിച്ച് പറിച്ചുകൊണ്ട് ആക്രമണം ആരംഭിച്ചു. പിന്നീട് ഒരാള്‍ മറ്റൊരാളെ തള്ളിവീഴ്ത്തി ശരീരത്തില്‍ കയറിയിരുന്നും പൊതിരെ തല്ലി. സംഭവം കണ്ട് ഓടിവന്ന പുരുഷന്‍മാരാണ് ഇരുവരെയും പിടിച്ചുമാറ്റാന്‍ മുന്നിട്ടിറങ്ങിയത്.ചില സ്ത്രീകളും ഇരുവരെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അപ്പോഴും അസഭ്യ വര്‍ഷം ഇരുവരും തുടര്‍ന്നുകൊണ്ടിരുന്നു. കണ്ടുനിന്നവരിലാരോ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

കൂടുതല്‍ ചിത്രങ്ങള്‍ …

 

LEAVE A REPLY

Please enter your comment!
Please enter your name here