കോഴിക്കോട് വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് അഞ്ചാംക്ലാസ്സുകാരന്‍ മരിച്ചു

കോഴിക്കോട്: സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്ഥാപിച്ച വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് മാതറ ഇസ്ലാമിക് റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ആതിഷ് (10) എന്ന അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്. സ്‌കൂള്‍ ബസ് പിറകിലോട്ട് എടുക്കുന്നതിനിടെ വൈദ്യുത പോസ്റ്റില്‍ തട്ടുകയും പിന്നീട് ആതിഷിന്റെ ദേഹത്ത് വീഴുകയുമായിരുന്നു. ബോധരഹിതനായ ആതിഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതടക്കം ഗുരുതരമായ അനാസ്ഥയാണ് സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വാഹനം വിട്ടുനല്‍കിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. എം. ജി നഗര്‍ ഇരിങ്ങല്ലൂര്‍ ചാലില്‍ ഷാജിയുടെയും ധന്യയുടെയും മകനാണ് ആതിഷ്. സഹോദരന്‍ അശ്വിന്‍ ഇതേ സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here