വീഡിയോ കോളിനിടെ 20 കാരന്‍ തൂങ്ങിമരിച്ചു

ഹൈദരാബാദ് : കാമുകിയുമായുള്ള വീഡിയോ കോളിനിടെ 20 കാരന്‍ തൂങ്ങിമരിച്ചു. ഹൈദരാബാദ് വിനായക് നഗറില്‍ ബുധനാഴ്ചയാണ് നടുക്കുന്ന സംഭവം. അജ്മീര്‍ സാഗര്‍ എന്ന ഐടിഐ വിദ്യാര്‍ത്ഥിയാണ് വാട്‌സ് ആപ്പ് വീഡിയോ കോളിനിടെ ജീവനൊടുക്കിയത്.

സാഗര്‍ തന്റെ സഹോദരിയുടെ വീട്ടില്‍ താമസിച്ചാണ് പഠനം തുടര്‍ന്നിരുന്നത്. ദൗര്‍ഭാഗ്യവശാല്‍ ഇയാള്‍ ജീവനൊടുക്കുന്ന സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഇയാള്‍ 19 കാരിയായ ഒരു നഴ്‌സിങ് വിദ്യാര്‍ത്ഥിയുമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ഇവര്‍ ഒളിച്ചോടാന്‍ പദ്ധതിയിട്ടു.

 

എന്നാല്‍ വീട്ടുകാര്‍ ഇത് തടയുകയും ചെയ്തിരുന്നു. ബുധനാഴ്ച രാവിലെ ഇയാള്‍ പെണ്‍കുട്ടിക്ക് സന്ദേശമയച്ചു. നീ കാണ്‍കെ മരിക്കുന്നതാണ് എന്റെ സന്തോഷം എന്നായിരുന്നു സന്ദേശം. തുടര്‍ന്ന് വാട്‌സ് ആപ്പ് കോള്‍ വിളിക്കുകയും ലൈവിനിടെ തൂങ്ങിമരിക്കുകയുമായിരുന്നു.

ഇതിന്റെ 2.4 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ശേഷം സംസാരിത്തിനിടെ ഇയാള്‍ കസേരയില്‍ കയറി നിന്ന് ഫാനില്‍ കുരുക്കിയ തുണിയില്‍ തൂങ്ങിമരിക്കുകയുമായിരുന്നു.

എന്നാല്‍ യുവാവ് തമാശയ്ക്ക് ചെയ്യുകയാണെന്നാണ് പെണ്‍കുട്ടി കരുതിയത്. എന്നാല്‍ സാഗര്‍ ആ കുരുക്കില്‍ കിടന്ന് പിടയുന്നത് കണ്ടതോടെയാണ് യുവാവ് ശരിക്കും ആത്മഹത്യ ചെയ്തതാണെന്ന് തിരിച്ചറിഞ്ഞത്.

നിമിഷവേഗത്തില്‍ യുവാവ് മരണപ്പെടുകയും ചെയ്തു. ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന്‌ സഹോദരി വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് യുവാവിനെ മരിച്ച നിലയില്‍ കാണുന്നത്. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here