പെണ്‍കുട്ടിയുടെ മരണം ;യുവാവ് അറസ്റ്റില്‍

റോഹ്തക് :ഹോട്ടല്‍ മുറിയില്‍ വെച്ച് മാനഭംഗപ്പെടുത്തിയതിന് ശേഷം 20 വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഹരിയാനയിലെ റോഹ്തക്കിലെ ഡി പാര്‍ക്കിനടുത്തുള്ള ഒരു ഹോട്ടല്‍ മുറിയിലായിരുന്നു പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്.

ഹരിയാനയിലെ ഭീവാനി സ്വദേശിയാണ് യുവതി. റോഹ്തക്കിലെ ഒരു കോച്ചിംഗ് സെന്ററില്‍ ജോലി ചെയ്യുകയായിരുന്ന യുവതിയെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ ആരോഗ്യ നില വഷളായി.

ഇതിനെ തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കടന്നു കളഞ്ഞു. ആശുപത്രി ജീവനക്കാരാണ് പെണ്‍കുട്ടിയുടെ വീട്ടുകാരെ വിവരം അറിയിക്കുന്നത്. വൈകുന്നേരത്തോടെ പെണ്‍കുട്ടി ജീവന്‍ വെടിഞ്ഞു. ഹോട്ടലിലെ സിസിടിവി ക്യാമറ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയായ അര്‍ജ്ജുന്‍ പിടിയിലാകുന്നത്.

ഇയാളെ ഹോട്ടലിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. രണ്ടാമന്‍ സംഭവത്തിന് ശേഷം ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here