വീട്ടുകാരെ അമ്പരിപ്പിച്ച വിവാഹം

ഹസ്സന്‍ :തട്ടിക്കൊണ്ടു പോയ ഗുണ്ടാ സംഘത്തിലെ യുവാവിനെ വിവാഹം കഴിച്ച് പെണ്‍കുട്ടി രണ്ട് ദിവസത്തിന് ശേഷം ഗ്രാമത്തില്‍ തിരിച്ചെത്തി. കര്‍ണ്ണാടകയിലെ ഹസ്സന്‍ ജില്ലയിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. നഗരത്തിലെ സെന്റ് സ്റ്റീഫന്‍ കോളജിലെ ബികോ വിദ്യാര്‍ത്ഥിനിയായ പൂജയെയാണ് ശനിയാഴ്ച വൈകുന്നേരം കോളജില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴി ഒരു സംഘം യുവാക്കള്‍ തട്ടിക്കൊണ്ട് പോയത്.

സഹോദരിയുടെ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ വീട്ടില്‍ വരുമ്പോഴായിരുന്നു ഒരു സംഘം യുവാക്കള്‍ പൂജയെ തട്ടിക്കൊണ്ടു പോയത്. സഹോദരി ഭര്‍ത്താവിനെ മര്‍ദ്ദിച്ചതിന് ശേഷമാണ് യുവാക്കള്‍ പൂജയെ തട്ടിക്കൊണ്ട് പോയത്. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ അജ്ഞാതരായ ഗുണ്ടകള്‍ തട്ടിക്കൊണ്ടു പോയതായി കാണിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതിയും നല്‍കി.

എന്നാല്‍ തിങ്കളാഴ്ച രാവിലെ പെണ്‍കുട്ടിയും തട്ടിക്കൊണ്ടു പോയ സംഘത്തിലെ യുവാക്കളിലൊരാളായ അഭിലാഷും വിവാഹ മാലകള്‍ അണിഞ്ഞ് ഇവരുടെ വീടിന് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു.

തങ്ങള്‍ ദീര്‍ഘ കാലമായി പ്രണയത്തിലായുരന്നെന്നും, സമീപത്തെ ക്ഷേത്രത്തില്‍ വെച്ച് വിവാഹം കഴിച്ചതായും നവദമ്പതികള്‍ വീട്ടുകാരോട് പറഞ്ഞു. വീട്ടുകാരെ കബളിപ്പിക്കുവാന്‍ വേണ്ടിയാണ് തങ്ങള്‍ ഇത്തരത്തില്‍ ചെയ്തതെന്നും പെണ്‍കുട്ടി വീട്ടുകാരോട് തുറന്ന് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here