സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു

നോയിഡ: സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ച 30ഓളം കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. നോയിഡ സെക്ടര്‍ 132ലുള്ള സ്‌റ്റെപ്പ് ബൈ സ്റ്റെപ്പ് സ്‌കൂളിലെ കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.

ജില്ലാ മജിസ്‌ട്രേറ്റ് ബിഎന്‍ സിംഗ് അന്വേഷണം പ്രഖ്യാപിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികള്‍ക്ക് വയറുവേദനയും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്ന് മാക്‌സ് ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാരുടെ സംഘത്തെ വിളിച്ചുവരുത്തി കുട്ടികള്‍ക്ക് അടിയന്തര ചികിത്സ നല്‍കുകയായിരുന്നു.

കാന്റീനില്‍ നിന്നാണ് കുട്ടികള്‍ക്ക് ഭക്ഷണവിതരണം ചെയ്തത്. അന്വേഷിച്ച് നടപടിയെടുക്കുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു. സ്‌കൂള്‍ മാനേജ്‌മെന്റിന് എതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.

ജില്ലാ മജിസ്‌ട്രേറ്റ് ബിഎന്‍ സിംഗ് അന്വേഷണവും ആരംഭിച്ചു. ഉദ്യോഗസ്ഥരെ ആദ്യം സ്‌കൂളിനകത്തേക്ക് കടത്തി വിടാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. ഇപ്പോള്‍ ഈ വിഷയം തങ്ങളുടെ പരിഗണനയിലാണെന്ന് സിംഗ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here