മൂത്രപ്പുരയിലും സിസിടിവി

അലിഗഢ്: പരീക്ഷയില്‍ കോപ്പിയടി തടയാന്‍ ആണ്‍കുട്ടികളുടെ മൂത്രപ്പുരയില്‍ സി.സി.ടി.വി. ഘടിപ്പിച്ച സംഭവത്തില്‍ വിവാദത്തിലായിരിക്കുകയാണ് യു.പി.യിലെ കോളേജ് അധികൃതര്‍.

അടിവസ്ത്രത്തില്‍ തുണ്ട് കടലാസ് ഒളിപ്പിച്ച് പരീക്ഷാഹാളിലേക്ക് കയറ്റുന്നവരെ കണ്ടെത്താനുള്ള അധികൃതരുടെ നടപടിക്കെതിരേ അലിഗഢിലെ ധരം സമാജ് ഡിഗ്രി കോളേജ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയാണ്. മൂത്രപ്പുരയില്‍ സി.സി.ടി.വി ഘടിപ്പിച്ച സംഭവം ഒരു രീതിയിലും അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.

ഈ നടപടി ചോദ്യം ചെയ്ത് കൊണ്ട് കോടതിയെ സമീപിക്കുമെന്നും വിദ്യാര്‍ഥി സംഘടനകള്‍ അറിയിച്ചു. എന്നാല്‍ കോപ്പിയടി പിടികൂടാന്‍ വേണ്ടി മാത്രമാണ് ഇത്തരം ഒരു നീക്കമുണ്ടായതെന്നും, ഇതിനെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി കാണേണ്ടതില്ലെന്നും കോളേജ് പ്രിന്‍സിപ്പല്‍ ഹേം പ്രകാശ് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here