ഉത്തരക്കടലാസുകളില്‍ വമ്പന്‍ ഓഫറുകള്‍

ഹരിയാന :ഉത്തര്‍പ്രദേശിന് പിന്നാലെ ഹരിയാനയിലും ഉത്തരക്കടലാസില്‍ പണം കെട്ടി വെച്ച് വിദ്യാര്‍ത്ഥികള്‍. 10, 12 ക്ലാസ്സുകളിലെ അവസാന വര്‍ഷ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളാണ് അധ്യാപകരെ ചാക്കിടാന്‍ അമ്പരപ്പിക്കുന്ന ഓഫറുകള്‍ നിരത്തിയത്.

യുപിയിലെ കുട്ടികളെക്കാളും ഒരു പടി കൂടി മുന്നില്‍ കടന്നാണ് ഹരിയാനയിലെ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍. അധ്വാനിക്കാതെ മാര്‍ക്ക് നേടാന്‍ ആഗ്രഹമില്ലാത്തത് കൊണ്ടാവണം ഉത്തരക്കടലാസുകള്‍ വെറുതെ ശൂന്യമായി മടക്കി നല്‍കാനൊന്നും ഇവര്‍ തയ്യാറായിരുന്നില്ല.

ഉത്തരക്കടലാസുകളില്‍ നിറയെ വാട്ട്‌സാപ്പ് കോമഡികളും ഹിന്ദി, ഉറുദു കവിതകളും കൊണ്ട് നിറച്ച് അധ്യാപകരുടെ മനസ്സ് സന്തോഷിപ്പിച്ച് മാര്‍ക്ക് വാങ്ങിക്കാനായിരുന്നു ചിലരുടെ പദ്ധതി. 100 മുതല്‍ 600 രൂപ വരെ പണം ഇവയ്ക്കിടയില്‍ ചേര്‍ത്ത് കെട്ടിവെച്ചിട്ടുമുണ്ട്.

കൂടാതെ തങ്ങളെ ജയിപ്പിച്ചെടുത്താല്‍ പണം വാരിയെറിയുന്നതിലും ഇവര്‍ക്ക് ഒരു മടിയുമില്ല. തങ്ങളെ ജയിപ്പിച്ചെടുക്കുന്ന അധ്യാപകര്‍ക്ക് ഗംഭീര പാര്‍ട്ടി നല്‍കി സല്‍ക്കരിക്കുമെന്നാണ് ചില വിരുതന്‍മാര്‍ ഉത്തരക്കടലാസില്‍ എഴുതി വെച്ചിരിക്കുന്നത്. ഓഫറുകളുടെ പ്രളയം കണ്ട് അധ്യാപകരും തരിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here