ഗര്‍ഭിണിയായ യുവതിയുടെ പോള്‍ ഡാന്‍സ്

ഫ്‌ളോറിഡ: ഗര്‍ഭിണികള്‍ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട മാസമാണ് ഒന്‍പതാം മാസം. എന്നാല്‍ ഏവരേയും ഞെട്ടിച്ച് കൊണ്ട് തലകീഴായി മറിഞ്ഞും കാഴ്ചക്കാരില്‍ ഭീതി നിറച്ചും പോള്‍ ഡാന്‍സ് കളിക്കുകയാണ് ഒരു ഗര്‍ഭിണി.

ഒന്‍പത് മാസം പൂര്‍ണ്ണ ഗര്‍ഭിണി ആയ ഫ്‌ളോറിഡയിലെ 35കാരിയാണ് പോള്‍ ഡാന്‍സ് കളിച്ചത്. പ്രൊഫഷണല്‍ പോള്‍ നര്‍ത്തകിയായ ആലിസന്‍ സൈപ്‌സ് എന്ന യുവതിയാണ് സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്.

ഗര്‍ഭിണിയായ ആദ്യ മാസങ്ങള്‍ മുതല്‍ ആലിസന്‍, പോള്‍ ഡാന്‍സിങ് ചെയ്യുകയും അതിന്റെ വീഡിയോയും ചിത്രങ്ങളും പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഏപ്രില്‍ ഏഴിനാണ് ആലിസന്റെ പ്രസവ തീയതി ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്.

പ്രസവം വരെ പോള്‍ ഡാന്‍സ് തുടരാനാണ് ആലിസന്റെ തീരുമാനം. കുട്ടിയുടെ ആരോഗ്യത്തിനോ ജീവനോ പോള്‍ ഡാന്‍സ് ഭീഷണിയുണ്ടാക്കില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പും നല്‍കിയിട്ടുണ്ട്.

2005 മുതല്‍ പോള്‍ ഡാന്‍സില്‍ സജീവമാണ് ആലിസന്‍. ലോട്ടസ് ഫിറ്റ്‌നസ് സ്റ്റുഡിയോയിലെ അധ്യാപികയായ ആലിസന്‍ ഇപ്പോള്‍ യുഎസ് പോള്‍ സ്‌പോര്‍ട് ഫെഡറേഷന്റെ ചുമതലയും വഹിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here