സുനില്‍ ഛേത്രി ലയണല്‍ മെസിക്കൊപ്പം

മുംബൈ : ദേശീയ ടീമിന് വേണ്ടി കൂടുതല്‍ ഗോള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ലയണല്‍ മെസിക്കൊപ്പം. 64 ഗോളുകള്‍ നേടിയാണ് നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഛേത്രി,അര്‍ജന്റീനയുടെ ഇതിഹാസതാരം മെസിക്കൊപ്പമെത്തിയത്.

81 ഗോളുകളുമായി പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഛേത്രിക്ക് മുന്‍പിലുണ്ട്. 102 മത്സരങ്ങളില്‍ നിന്നാണ് ഛേത്രി ഇത്രയും തവണ വല കുലുക്കിയത്. 124 മാച്ചുകളില്‍ നിന്നാണ് മെസിയുടെ ഗോള്‍നേട്ടം.

ഛേത്രിക്കുമുന്നില്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണുള്ളത്. 150 മത്സരങ്ങളില്‍ നിന്നായി 81 ഗോളുകളാണ് ക്രിസ്റ്റിയാനോ തന്റെ പേരില്‍ കുറിച്ചത്. ദേശീയ ടീമിനായി കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ 19 ാം സ്ഥാനമാണ് ഛേത്രിക്ക്.

ക്രിസ്റ്റിയാനോ മൂന്നാം സ്ഥാനത്താണ്. എന്നാല്‍ ഇറാന്റെ ഇതിഹാസ താരം അലി ദേയിയാണ് ഒന്നാം സ്ഥാനത്ത്. 109 ഗോളുകളാണ് അലി ദേശീയ ടീമിന് വേണ്ടി നേടിയത്. ഹംഗറിയുടെ ഫ്രാങ്ക് പുഷ്‌കാസ് രണ്ടാം സ്ഥാനത്തുണ്ട്. ഇതിഹാസ താരം പെലെ 77 ഗോളുകളുമായി പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.

LEAVE A REPLY

Please enter your comment!
Please enter your name here