ത്രിപുരയില്‍ ബീഫ് നിരോധനമില്ല

അഗര്‍ത്തല :ത്രിപുരയില്‍ ബീഫ് നിരോധനം ഉണ്ടാവില്ലെന്ന് ബിജെപി. ത്രിപുരയിലെ പ്രമുഖ ബിജെപി നേതാവായ സുനില്‍ ദിയോദറാണ് വിഷയത്തില്‍ നിലപാട് മയപ്പെടുത്തി രംഗത്ത് വന്നത്.

ത്രിപുരയിലെ ബിജെപിയുടെ തിളങ്ങും വിജയത്തിന് ചുക്കാന്‍ പിടിച്ച പ്രമുഖ നേതാക്കന്‍മാരിലൊരാളാണ് സുനില്‍ ദിയോദര്‍. സംസ്ഥാനത്തെ ഭൂരിഭാഗം പേരും ബീഫ് ഉപയോഗത്തിന് എതിരാണെങ്കില്‍ മാത്രമേ അത്തരം കാര്യങ്ങളെ കുറിച്ച് ചിന്തിക്കേണ്ടതുള്ളു. വടക്കു കിഴക്കന്‍ സംസ്ഥാനത്തെ ഭൂരിഭാഗം ജനവിഭാഗങ്ങളും ബീഫ് നിരോധനത്തിനെതിരാണ്. അതു കൊണ്ട് തന്നെ സര്‍ക്കാര്‍ ഈ മേഖലയില്‍ ബീഫ് നിരോധനം നടപ്പാക്കില്ലെന്നും സുനില്‍ വ്യക്തമാക്കി.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ജനങ്ങളും ക്രിസ്ത്യാനികളും മുസ്‌ലിംങ്ങളുമാണ്, ചില ഹിന്ദുക്കളും ഇവിടങ്ങളില്‍ ബീഫ് ഉപയോഗിക്കുന്നുണ്ട്, അതു കൊണ്ട് തന്നെ നിരോധനം പ്രാവര്‍ത്തികമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here