രാജസ്ഥാനെ തകര്‍ത്ത് സണ്‍റൈസേര്‍സ്

ഹൈദരാബാദ് : ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ 9 വിക്കറ്റിന് തറപറ്റിച്ച് സണ്‍റൈസേര്‍സ് ഹൈദരാബാദ്. രാജസ്ഥാന്‍ ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം 25 പന്തുകളും 9 വിക്കറ്റുകളും ശേഷിക്കെ സണ്‍റൈസേര്‍സ് മറികടന്നു.

ഓപ്പണര്‍ ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ പ്രകടനമാണ് സണ്‍റൈസേര്‍സിന് വിജയം അനായാസമാക്കിയത്. 57 പന്തില്‍ 77 റണ്‍സെടുത്ത് ധവാന്‍ പുറത്താകാതെ നിന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ  രാജസ്ഥാനുവേണ്ടി മലയാളി താരം സഞ്ജു സാംസണ്‍ 49 റണ്‍സടിച്ചു.

42 പന്ത് നേരിട്ട സഞ്ജുവിന് ഒരു റണ്‍സകലെ അര്‍ദ്ധസെഞ്ച്വറി നഷ്ടപ്പെടുകയാ
യിരുന്നു. രാഹുല്‍ ത്രിപദി 17 ഉം ശ്രേയസ് ഗോപാല്‍ 18 ഉം അജിങ്ക്യ രഹാനെ 13 ഉം റണ്‍സെടുത്ത് പുറത്തായി. മറ്റാരും രാജസ്ഥാന്‍ നിരയില്‍ രണ്ടക്കം തൊട്ടില്ല.

ഇതോടെ രാജസ്ഥാന്റെ ഇന്നിംഗ്‌സ് 125 ല്‍ അവസാനിച്ചു. സണ്‍റൈസേര്‍സ് നിരയില്‍ ഷാക്കിബും സിദ്ധാര്‍ത്ഥ് കൗളും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ ധവാന്‍ വെടിക്കെട്ട് പുറത്തെടുത്തതോടെ സണ്‍റൈസേര്‍സിന് വിജയം അനായാസമായി.

ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ 35 പന്തില്‍ 36 റണ്‍സ് നേടി. ശിഖര്‍ ധവാനാണ് കളിയിലെ താരം.

LEAVE A REPLY

Please enter your comment!
Please enter your name here