അവസാന പന്തില്‍ അട്ടിമറി വിജയം

ഹൈദരാബാദ് : ആവേശം അവസാനപന്തുവരെ നീണ്ട മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേര്‍സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. മുംബൈ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് ഹൈദരാബാദ് മറികടന്നത്. ഹൈദരാബാദ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു.

ഒരറ്റത്ത് വിക്കറ്റുകള്‍ നഷ്ടപ്പെടുമ്പോഴും ഉറച്ചുനിന്ന് പൊരുതിയ ദീപക് ഹൂഡയാണ് സണ്‍റൈസേര്‍സിന്റെ വിജയശില്‍പ്പി. ഹൂഡ 25 പന്തില്‍ 32 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 28 പന്തില്‍ 45 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ സണ്‍റൈസേര്‍സ് വിജയത്തിന് അടിത്തറപാകി.

സാഹ 22 ഉം പത്താന്‍ 14 ഉം ഷാക്കിബ് 12 ഉം പാണ്ഡേ 11 ഉം റണ്‍സിന് പുറത്തായി. മുംബൈ ഇന്ത്യന്‍സിന് വേണ്ടി മയങ്ക് മാര്‍ക്കണ്ഡേ 4 ഓവറില്‍ 23 റണ്‍സ് വഴങ്ങി 4 വിക്കറ്റെടുത്തു. മുസ്താഫിസുര്‍ റഹ്മാന്‍ മൂന്നും ബുംറ 2 ഉം വിക്കറ്റെടുത്തു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഹൈദരാബാദ് ബൗളര്‍മാര്‍ മുംബൈയെ വരിഞ്ഞുമുറുക്കുകയായിരുന്നു.

സിദ്ധാര്‍ത്ഥ് കൗള്‍, ബിന്‍ലി സ്റ്റാന്‍ലേ, സന്ദീപ് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 17 പന്തില്‍ 29 റണ്‍സെടുത്ത എവിന്‍ ലൂയിസാണ് മുംബൈയുടെ ടോപ്‌സ്‌കോറര്‍.

കിരണ്‍ പൊള്ളാര്‍ഡും സൂര്യകുമാര്‍ യാദവും 28 റണ്‍സ് വീതമെടുത്തു. മുംബൈ ഇന്ത്യന്‍സ് നിരയില്‍ മറ്റാര്‍ക്കും തിളങ്ങാനായില്ല. 4 ഓവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്ത റാഷിദ് ഖാന്‍ ആണ് കളിയിലെ താരം.

LEAVE A REPLY

Please enter your comment!
Please enter your name here