അമ്മയുടേയും മകന്റെയും തകര്‍പ്പന്‍ ഡാന്‍സ്

കോഴിക്കോട്: മകന്‍ മാസ്സ് ആണെങ്കില്‍ അമ്മ കൊലമാസ്സ് ആണെന്നാണ് ഈ വീഡിയോ കണ്ടവര്‍ക്ക് പറയാനുള്ളത്. കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന ഒരു വീഡിയോയാണ് അമ്മയുടേയും മകന്റേയും തകര്‍പ്പന്‍ ഡാന്‍സ്.

മകന്‍ നന്നായി ഡാന്‍സ് കളിച്ചെങ്കിലും അമ്മയ്ക്കാണ് ആരാധകര്‍ കൂടുതല്‍. അതിലേറെയും പെണ്‍കുട്ടികളാണ്. ഈ മകനെ കെട്ടിച്ചു തരുമോ, ഈ അമ്മയെ എനിക്ക് കിട്ടാന്‍ വേണ്ടിയിട്ടാ, ഈ അമ്മയെ പോലെ ഒരു അമ്മയെ കിട്ടാന്‍ ഭാഗ്യം ചെയ്യണം എന്നൊക്കെയാണ് പെണ്‍കുട്ടികളുടെ കമന്റ്.

കാണികള്‍ക്കിടയില്‍ നിന്നും ഷാജിപ്പാപ്പന്‍ സ്‌റ്റൈലില്‍ കണ്ണടയും, ചുവപ്പും കറുപ്പും ചേര്‍ന്ന മുണ്ടും ഉടുത്തുകൊണ്ടാണ്‌ യുവാവ് നടന്ന് വന്നത്. ഒപ്പം നൃത്ത ചുവടുകളുമായി ആ അമ്മയും.

അമ്മയുടെ വേഷവും കറുപ്പ് തന്നെ. ഏപ്രില്‍ 15 വിഷു ദിനത്തില്‍ യൂട്യൂബില്‍ പങ്കുവച്ച വീഡിയോ ഒന്നരലക്ഷത്തിലധികം പേരാണ് ഇതിനോടകം കണ്ടു കഴിഞ്ഞത്.

കാലിക്കറ്റ് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച സോണ്‍ കോണ്‍ഫെറന്‍സിലാണ് സദസ്സിനെ ഇളക്കി മറിച്ച് ഈ അമ്മയും മകനും നൃത്തം ചെയ്തത്. ഡാന്‍സിനിടയിലെ ഡബ്‌സ്മാഷും തകര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here