ട്രെയിനില്‍ തീ പിടുത്തം

ഭോപ്പാല്‍ :ഡല്‍ഹിയില്‍ നിന്നും ആന്ധ്ര പ്രദേശിലെ വിശാഖ പട്ടണത്തിലേക്ക് പോവുകയായിരുന്ന ട്രെയിനിന് തീ പിടിച്ചു. വിശാഖപട്ടണം-നിസാമുദിന്‍ 22416 എ സി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലാണ് അഗ്നിബാധ ഉണ്ടായത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം.

സംഭവത്തെ തുടര്‍ന്ന് ട്രെയിനിലെ രണ്ട് ബോഗികള്‍ ഭാഗീകമായും കത്തി നശിച്ചു. മധ്യപ്രദേശിലെ ഗ്വോളിയോര്‍, ബിര്‍ലാ നഗര്‍ റെയില്‍വേ സ്‌റ്റേഷനടുത്ത് വെച്ചാണ് തീ പിടുത്തമുണ്ടായത്. അപകട കാരണം വ്യക്തമായിട്ടില്ല. B6,B7 കംപാര്‍ട്ടുമെന്റുകളിലാണ് തീ പിടിച്ചത്.

തീ പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ സ്‌റ്റേഷനില്‍ നിന്നും 2 കിലോ മീറ്റര്‍ അകലെ ട്രെയിന്‍ നിര്‍ത്തിയിട്ടു. ഇതിന് ശേഷമാണ് തീ അണയ്ക്കല്‍ അടക്കമുള്ള മറ്റു രക്ഷാ പ്രവര്‍ത്തനങ്ങളും ആരംഭിച്ചത്. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചതായി റെയില്‍വേ അറിയിച്ചു. പരിക്കുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here