സൂപ്പര്‍ വൈസര്‍ക്കെതിരെ വിചാരണ

ദുബായ് :കീഴ്ജീവനക്കാരിയെ അന്യായമായി ചുംബിച്ച സൂപ്പര്‍ വൈസറുടെ വിചാരണ ദുബായ് കോടതിയില്‍ തുടരുന്നു. 2017 ഡിസംബര്‍ 31 നായിരുന്നു കേസിനാസ്പദമായ സംഭവം. 33 വയസ്സുകാരനായ ഫിലിപ്പൈന്‍ സ്വദേശിക്കെതിരെയാണ് അതേ നാട്ടുകാരിയായ 24 കാരി പരാതി നല്‍കിയിരുന്നത്.

തങ്ങളുടെ ഒരു ബിസിനസ്സ് ഇടപാടുകാരനെ കാണുവാനായി അല്‍ റഷീദിയ മെട്രോ റെയില്‍വേ സ്‌റ്റേഷനില്‍ ചെന്നതായിരുന്നു സൂപ്പര്‍ വൈസറും പരാതിക്കാരിയും.

ഇടപാടുകാരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മെട്രോ സ്റ്റേഷനില്‍ വെച്ച് തനിക്ക് ഒരു സമ്മാനം നല്‍കാനുണ്ടെന്നും കണ്ണടച്ച് പിടിക്കാനും ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞു. ഇതിന് ശേഷം സൂപ്പര്‍ വൈസര്‍ പെണ്‍കുട്ടിയെ ചുംബിക്കുകയായിരുന്നു.

അപ്രതീക്ഷിതമായ ചുംബനത്തില്‍ ഞെട്ടിത്തരിച്ച പെണ്‍കുട്ടി ഉടന്‍ തന്നെ അല്‍ റഷീദിയയിലുള്ള പൊലീസ് സ്റ്റേഷനിലെത്തി ഇയാള്‍ക്കെതിരെ പരാതി രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തിനിടെ ഇദ്ദേഹം കുറ്റം സമ്മതിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here