സുരക്ഷാജീവനക്കാര്‍ക്കും നിയന്ത്രിക്കാനായില്ല; ആരാധകരില്‍ നിന്നും രക്ഷപ്പെടാന്‍ മതില്‍ ചാടിക്കടന്ന് സൂര്യ

തെലുങ്കാന: പ്രേക്ഷകരുടെ താരാരാധന ചിലപ്പോള്‍ താരങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ഇപ്പോഴിതാ ആരാധകരില്‍ നിന്നും രക്ഷപ്പെടാന്‍ മതില്‍ ചാടിക്കടന്നിരിക്കുകയാണ് തമിഴ്താരം സൂര്യ. പുതിയ ചിത്രമായ താനെ സേര്‍ന്ത കൂട്ടത്തിന്റെ പ്രമോഷന്റെ ഭാഗമായി ആന്ധ്രാപ്രദേശിലെത്തിയ താരമാണ് ഗേറ്റ് വഴി ചാടിയത്. ഗ്യാങ് എന്ന പേരിലാണ് ചിത്രം ആന്ധ്രയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററില്‍ കൂടിയിരുന്ന ആരാധകസംഘം താരത്തിനെ വളഞ്ഞു. സുരക്ഷാ ജീവനക്കാര്‍ കൂടെ ഉണ്ടായിരുന്നെങ്കിലും ആരാധകരെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. തിയേറ്ററിനുള്ളിലെത്തിയ താരം ആരാധകരെ അഭിവാദ്യം ചെയ്തു. ഇവിടേക്കും ജനങ്ങളുടെ തള്ളിക്കയറ്റമുണ്ടായപ്പോള്‍ ആരാധകരെ നിയന്ത്രിക്കാന്‍ സൂര്യ ജീവനക്കാരോട് പറഞ്ഞു. എന്നാല്‍ അതിന് ഫലം ഉണ്ടായില്ല. സൂര്യയെ തൊടാന്‍ വേണ്ടിയാണ് ആരാധകര്‍ അദ്ദേഹത്തെ വളഞ്ഞത്. പരിപാടിക്ക് ശേഷം പുറത്തിറങ്ങിയ താരത്തെ ആരാധകര്‍ വളയുകയായിരുന്നു. ഒടുവില്‍ പുറത്തു കടക്കാന്‍ വഴിയില്ലാത്തതുകൊണ്ട് തിയേറ്ററിന്റെ ഗേറ്റ് ചാടിക്കടന്നാണ് സൂര്യ പുറത്തെത്തിയത്. തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ ഒരുവിധത്തില്‍ അദ്ദേഹത്തെ കാറില്‍ കയറ്റുകയായിരുന്നു.

https://youtu.be/Ri_54wKjwJ8

കൂടുതല്‍ ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here