നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഹോട്ടലിലേക്ക് ഇടിച്ചുകയറി

പൂനെ: നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വഴിയോരത്തെ ഹോട്ടലിലേക്ക് ഇടിച്ചുകയറി 60കാരന്‍ മരിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
ഓംപ്രകാശ് പാണ്ഡിന്‍വാര്‍ എന്നയാളാണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് എസ്‌യുവി ഹോട്ടലിലേക്ക് ഇടിച്ചു കയറിയത്. പൂനെയിലെ സാംഗ്വി ചൗക്കില്‍ നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. സ്പീഡ്‌ബ്രേക്കര്‍ തകരാറിലായതോടെ ഡ്രൈവര്‍ക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കാര്‍ ഹോട്ടലിലേക്ക് ഇടിച്ചുകയറിയതെന്ന് പൊലീസ് പറഞ്ഞു.

ഹോട്ടലിന്റെ ക്യാഷ് കൗണ്ടറിന് സമീപം നില്‍ക്കുകയായിരുന്നു ഓംപ്രകാശ്. അദ്ദേഹത്തിന്റെ ഭാര്യയും ഈ സമയം ഹോട്ടലിലുണ്ടായിരുന്നു. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹോട്ടലിലെ ഫര്‍ണിച്ചറുകളും ഭിത്തിയും തകര്‍ന്നിട്ടുണ്ട്. പ്രദേശത്തെ ബിസിനസുകാരനാണ് കാറിന്റെ ഉടമ.

LEAVE A REPLY

Please enter your comment!
Please enter your name here