രക്ഷിക്കാന്‍ കേണപേക്ഷിച്ച് കുട്ടികള്‍

ദമാസ്‌കസ് :വിമതര്‍ക്ക് നേരെയുള്ള സൈന്യത്തിന്റെ രാസായുധ പ്രയോഗത്തില്‍ ദുരിത ഫലങ്ങളനുഭവിക്കുന്ന സിറിയയിലെ പിഞ്ചു കുട്ടികളുടെ വേദനിപ്പിക്കുന്ന മുഖങ്ങള്‍ ഏവരിലും നൊമ്പരമാകുന്നു.

ദുരിതമയമായ അവസ്ഥ വെളിവാക്കുന്ന കൂട്ടികളുടെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കപ്പെടുന്നത്. ‘ഞങ്ങള്‍ക്ക് അല്‍പം ഭക്ഷണം തരു, അല്ലെങ്കില്‍ ഇവിടെ നിന്ന് പുറത്ത് കടക്കാന്‍ സഹായിക്കു, എല്ലാ ദിവസവും അവര്‍ വാഗ്ദാനങ്ങഴള്‍ നല്‍കുന്നു, എന്നാല്‍ കഴിഞ്ഞ ഒരാഴ്ച്ചയായി തങ്ങള്‍ ഇവിടെയാണ്, എല്ലാം ദിവസവും പുറത്ത് സ്‌ഫോടനങ്ങളാണ്’ എന്ന് പറഞ്ഞ് കൊണ്ടുള്ള നിസ്സഹായായാ ഒരു പിഞ്ചു പെണ്‍കുട്ടിയുടെ കരച്ചില്‍ മനസാക്ഷി ഉള്ളവരെ പിടിച്ചുലക്കുക തന്നെ ചെയ്യും.ഇവിടെ നിന്നും പുറത്തിറങ്ങാന്‍ സാധിച്ചില്ല, പുറത്തിറങ്ങിയാല്‍ ബോംബ് പൊട്ടി മരണപ്പെടും, അറബ് രാജ്യങ്ങള്‍ പോലും തങ്ങളെ സഹായിക്കാനില്ല, ദിനം പ്രതി നിരവധി പേര്‍ കൊല്ലപ്പെടുകയാണ്, ദൈവമല്ലാതെ ആരും തങ്ങളെ സഹായിക്കാനില്ല, പെണ്‍കുട്ടി കരഞ്ഞ് കൊണ്ട് പറയുന്നു.

തങ്ങള്‍ എന്തിനാണ് ഈ ക്രുരത സഹിക്കേണ്ടി വരുന്നതെന്ന് മറ്റൊരു കുട്ടി ചോദിക്കുന്നു. തങ്ങള്‍ എന്താ തീവ്രവാദികളാണോയെന്നും ലോകത്തോട് ചോദിക്കുകയാണ് ആ കുട്ടി.

വിമതസേനയുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൂട്ടയിലാണ് സൈന്യം രാസായുധമടക്കം പ്രഖ്യാപിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്. നിരവധി പിഞ്ചു കുഞ്ഞുങ്ങളാണ് ഇവിടങ്ങളില്‍ രാസായുധ പ്രയോഗത്തില്‍ ശ്വാസം പോലും കിട്ടാതെ മരണത്തോട് മല്ലിടിക്കുന്നത്.

അതിനിടെ സിറിയക്ക് രാസായുധം നല്‍കിയതിന് പിന്നില്‍ ഉത്തര കൊറിയയാണെന്ന വാര്‍ത്തകള്‍ ഐക്യരാഷ്ട്ര സഭ പുറത്ത് വിട്ടു.

https://www.facebook.com/shaik.nayeem.9/videos/1552749891459440/

https://www.facebook.com/shaik.nayeem.9/videos/1552749764792786/

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here