നാല്കോടി രൂപ ടിക്കറ്റ് അടിച്ചയാള്‍ മരിച്ചു

ന്യൂയോര്‍ക്ക്: നാല് കോടി രൂപ ജാക്ക്‌പോട്ടില്‍ നേടിയ ആള്‍ ജീവനൊടുക്കി. തായ്‌ലാന്‍ഡ് സ്വദേശിയായ 42കാരന്‍ ജിറാവുത്ത് പോംഗ് ഫാന്‍ ആണ് ആത്മഹത്യ ചെയ്തത്.

ജിറാവുത്ത് നവംബറില്‍ വാങ്ങിയ ടിക്കറ്റിനാണ് 42 മില്യന്‍ തായ് ബത്ത് (4.2 കോടി രൂപ) അടിച്ചത്. സന്തോഷവാനായ ജിറാവുത്ത് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വലിയ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു.

എന്നാല്‍ പാര്‍ട്ടി സംഘടിപ്പിച്ചതിന് തൊട്ടടുത്ത ദിവസം ടിക്കറ്റെടുക്കാന്‍ നോക്കിയപ്പോഴാണ് അത് തനിക്കു നഷ്ടമായ വിവരം ജിറാവുത്ത് അറിഞ്ഞത്. മാനസിക സംഘര്‍ഷവും സങ്കടവും സഹിക്കവയ്യാതെ ജിറാവുത്ത് സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു.

ഇദ്ദേഹം എഴുതിയ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. തനിക്ക് സമ്മാനം ലഭിച്ചിരുന്നത് സത്യമായിരുന്നുവെന്നും അതിന്റെ പേരില്‍ കുടുംബാംഗങ്ങളെ ആരും പരിഹസിക്കരുതെന്നും അദ്ദേഹം കുറിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here