എംബിഎസിന്റെ ഓഫീസ് ദൃശ്യങ്ങള്‍ പുറത്ത്‌

റിയാദ് : സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഓഫീസ് ദൃശ്യങ്ങള്‍ പുറത്ത്. സിബിഎസ് ചാനല്‍ അവതാരക നോറ ഒ ഡോണെലിന് നല്‍കിയ 60 മിനിട്ട് അഭിമുഖ ശേഷം എംബിഎസ് തന്റെ ഓഫീസും ചിത്രീകരിക്കാന്‍ അനുവാദം നല്‍കുകയായിരുന്നു.

തന്റെയും ഓഫീസിന്റെയും മന്ത്രിസഭയുടെയും പ്രവര്‍ത്തനങ്ങള്‍ എംബിഎസ് നോറയ്ക്ക് മുന്‍പാകെ വിശദീകരിച്ചു. രാത്രിയിലും ഇവിടെയാണോ ചെലവഴിക്കുന്നതെന്ന് നോറ അദ്ദേഹത്തിന് നേര്‍ക്ക് ചോദ്യശരമെയ്തു.

എന്നാല്‍ താന്‍ മാത്രമല്ല കഠിനാദ്ധ്വാനികളായ മന്ത്രിമാരെല്ലാവരും ഇവിടെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മികവുറ്റ രൂപകല്‍പ്പനയാണ് ഓഫീസിന്റേത്.

മികച്ച ഫ്‌ളോറിങ്ങും പെയിന്റിംഗും അലങ്കാരവസ്തുക്കളും പ്രത്യേകതരം ഫര്‍ണിച്ചറുകളും ഉള്‍പ്പെടെ മിഴിവുറ്റ കാഴ്ചയാണ് ഓഫീസ് ഒരുക്കുന്നത്. ഇതോടനുബന്ധിച്ച് സ്വീകരണമുറിയും ചര്‍ച്ചകള്‍ക്കായുള്ള മുറിയുമുണ്ട്. ഓഫീസ് കാഴ്ച നോറയ്ക്കും വിസ്മയമായി.

സൗദി കിരീടാവകാശിയുടെ നേതൃത്വത്തില്‍ നടന്ന പൊതു നിക്ഷേപക നിധി സംബന്ധിച്ച മന്ത്രിതല ചര്‍ച്ചയിലും നോറയുടെ സാന്നിധ്യമുണ്ടായിരുന്നു. സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ സൗദി ശ്രദ്ധേയമായ പരിഷ്‌കാരങ്ങളാണ് ഇക്കഴിഞ്ഞ നാളുകളിലായി നടപ്പാക്കി വരുന്നത്.

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലാണ് സൗദി മുന്‍ നിയമങ്ങളിലും നിലപാടുകളിലും സമഗ്രമായ പൊളിച്ചെഴുത്ത് നടത്തിക്കൊണ്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here