കൊച്ചിയില്‍ തമന്നയെ അപമാനിച്ച് ആരാധകര്‍

കൊച്ചി: സ്‌കെച്ച് എന്ന സിനിമയുടെ പ്രൊമോഷനായി കൊച്ചി ഒബ്‌റോണ്‍ മാളില്‍ എത്തിയ നടി തമന്നയെ അപമാനിച്ച് ആരാധകര്‍. ചിയാന്‍ വിക്രവും തമന്നയ്ക്ക് ഒപ്പം കൊച്ചിയിലെത്തിയിരുന്നു. ഇരുവരേയും കാണാനായി വലിയൊരു ജനക്കൂട്ടം തന്നെ മാളില്‍ തടിച്ചുകൂടിയിരുന്നു. ആരാധകരെ നിയന്ത്രിക്കാന്‍ സുരക്ഷാ ജീവനക്കാര്‍ നന്നേ പാടുപെട്ടു. ആരാധകരുടെ നടുവിലെത്തിയ തമന്ന ശരിക്കും പെട്ടു. നടിയെ നോക്കി ചിലര്‍ മോശം കമന്റുകള്‍ പാസാക്കി. ഇതോടെ നടി ക്ഷുഭിതയായി. പരിപാടി കഴിഞ്ഞ് മടങ്ങാന്‍ ലിഫ്റ്റില്‍ കയറിയപ്പോഴും ആരാധകര്‍ പിന്നാലെയെത്തി കമന്റുകള്‍ തുടര്‍ന്നു. ഇതോടെ തമന്നയ്ക്ക് നിയന്ത്രണം വിട്ടു. ആരാധകരോട് താരം കുപിതയായി. കൂകി വിളിക്കുകയും കമന്റ് അടിക്കുകയും ചെയ്തവരോട് താരം ദേഷ്യപ്പെട്ട് സംസാരിച്ചു. ലിഫ്റ്റില്‍ പോലും കയറ്റാതെ തന്നെ പിന്തുടര്‍ന്നെത്തിയ ജനക്കൂട്ടത്തോടാണ് താരം കോപിച്ചത്. ഇതിനിടയില്‍ ആരാധകരെ നിയന്ത്രിക്കാന്‍ വിക്രം ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല.

വിക്രവും തമന്നയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സ്‌കെച്ച്. വിജയ് ചന്ദര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. വെള്ളിയാഴ്ച ചിത്രം തിയേറ്ററുകളിലെത്തും.

കൂടുതല്‍ ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here