കുഴഞ്ഞുവീണ വിശാല്‍ ആശുപത്രിയില്‍

ന്യൂഡല്‍ഹി : തമിഴ്‌നടന്‍ വിശാല്‍ സിനിമാ ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സണ്ടക്കോഴി-2 എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം.

അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ഷൂട്ടിനിടെ താരം കുഴഞ്ഞുവീണത് സംബന്ധിച്ച് തമിഴ് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here