നഗ്‌നയായി അഭിനയിച്ച നടിക്ക് നേരെ വധഭീഷണി

ചെന്നൈ: സിനിമയില്‍ നഗ്‌നയായി അഭിനയിച്ചുവെന്നാരോപിച്ച് പുതുമുഖ നടി ധന്യയ്ക്ക് വധഭീഷണി. മെയ് 14 ന് തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഫോണ്‍ കോളുകള്‍ വന്നതായി ധന്യ ചെന്നൈ സിറ്റി പോലീസില്‍ പരാതി നല്‍കി. വടപളനിയിലെ ധന്യയുടെ വാടക വീട്ടിലെ ലാന്റ് ഫോണിലേക്കാണ് ഭീഷണി കോള്‍ വന്നത്.

മോശമായി സംസാരിച്ചതിന് പുറമെ സിനിമ പുറത്തിറങ്ങിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ധന്യ പരാതിയില്‍ പറയുന്നു. 18.5.2009 എന്ന ചിത്രത്തിലാണ് നടി നഗ്‌നയായി അഭിനയിച്ചത്. തമിഴ് പുലികളുടെ സംഘടനയായ എല്‍.ടി.ടി.ഇയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.

അതേ പശ്ചാത്തലത്തില്‍ ഒരുക്കിയ ‘പോര്‍ക്കളത്തില്‍ പൂ’ എന്ന സിനിമയില്‍ ധന്യ വേഷമിട്ടിട്ടുണ്ട്. പോര്‍ക്കളത്തില്‍ പൂവിന് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തനിക്കും അമ്മയ്ക്കും വേണ്ട സംരക്ഷണം നല്‍കണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ധന്യ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here