മടിക്കാതെ ടോള്‍ നല്‍കിക്കോളൂ; രസീതിനൊപ്പം നിങ്ങള്‍ക്ക് ഇനി ചായയും ലഭിക്കും

ലഖ്‌നൗ : ടോള്‍ നല്‍കുന്നവര്‍ക്ക് ഇനി രസീതിനൊപ്പം ചായയും. പക്ഷെ ആഗ്രാ ലഖ്‌നൗ എക്‌സ്പ്രസ് വേ വരെ പോകണമെന്ന് മാത്രം. ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് ഇത്തരത്തില്‍ ഒരു നടപടിയിലൂടെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്നത്. രാത്രി കാലങ്ങളില്‍ ദീര്‍ഘദൂര ഓട്ടം നടത്തുന്ന ബസ്,ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ഒരു കപ്പ് ചായ എന്ന പദ്ധതി നടപ്പാക്കുന്നത് ഉത്തര്‍പ്രദേശ് യുപി എക്‌സ്പ്രസ് വേ വ്യവസായ വികസന അതോറിറ്റിയാണ്. ഉറക്കമിളച്ച് യാത്ര നടത്തുന്ന ഡ്രൈവര്‍മാര്‍ക്ക് ഇത് വലിയ സഹായമാവുമെന്ന കണക്കുകൂട്ടലിലാണ് യുപിഇഐഡിഎ. ലഖ്‌നൗ-കാണ്‍പൂര്‍-ആഗ്ര ദേശീയ പാതയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിലും കൂടുതല്‍ തുക ടോളിനത്തില്‍ ആഗ്രാ ലഖ്‌നൗ എക്‌സ്പ്രസ് വേയില്‍ ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതോടൊപ്പമാണ് ചായസല്‍ക്കാരമെന്ന ആനുകൂല്യം സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here