ചായവില്‍പ്പനയിലൂടെ പ്രതിമാസം 12 ലക്ഷം

മുംബൈ : ചായവില്‍പ്പനയിലൂടെ കടയുടമ നേടുന്നത് പ്രതിമാസം 12 ലക്ഷം രൂപ. മഹാരാഷ്ട്രയിലെ പൂനെ സ്വദേശി നവ്‌നാത് യെവ്‌ലെയാണ് ചായവില്‍പ്പനയിലൂടെ ഇത്രയും വലിയ തുക സമ്പാദിക്കുന്നത്.

പൂനെ നഗരത്തിലാണ് നവ്‌നാതിന്റെ യെവ്‌ലെ ടീ ഹൗസ് സ്ഥിതി ചെയ്യുന്നത്. തന്റെ കടയെ അന്താരാഷ്ട്ര ബ്രാന്‍ഡ് ആക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം. യെവ്‌ലെ ടീ ഹൗസിന് നഗരത്തില്‍ 3 ശാഖകളാണുള്ളത്.

ഓരോ കേന്ദ്രങ്ങളിലും 12 ജീവനക്കാര്‍ വീതമുണ്ട്. മൂന്നിടത്തും മികച്ച രീതിയിലുള്ള കച്ചവടം നടക്കുന്നതായും താന്‍ അതില്‍ ആഹ്ലാദവാനാണെന്നും നവ്‌നാത് പറയുന്നു.

നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള സാഹചര്യമൊരുക്കാനായതില്‍ അഭിമാനിക്കുന്നതായും അദ്ദേഹം അറിയിച്ചു. ചായക്കട കൂടാതെ ഇദ്ദേഹത്തിന് പക്കവട വില്‍പ്പന കേന്ദ്രവുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here