മലപ്പുറത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍

മഞ്ചേരി :മലപ്പുറത്ത് മദ്ധ്യവയസ്‌കന്‍ ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. മഞ്ചേരി കോഡൂര്‍ ഉമ്മത്തറ സ്വദേശി 52 വയസ്സുകാരനായ പോത്തഞ്ചേരി ബഷീറാണ് ഞായറാഴ്ച രാത്രി ആസിഡ് ആക്രമണത്തെ തുടര്‍ന്ന് പൊള്ളലേറ്റ് മരണപ്പെട്ടത്.

ശരീരത്തില്‍ 45 ശതമാനത്തിലധികം പൊള്ളലേറ്റ ബഷീറിനെ ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ബഷീറിന്റെ ഭാര്യ സുബൈദയെ പൊലീസ് അറസ്റ്റ് ചെയ്തത്.

മഞ്ചേരിയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായി ജോലി നോക്കി വരികയാണ് അറസ്റ്റിലായ സുബൈദ. പുറത്ത് നിന്ന് ആരോ വന്ന് ഭര്‍ത്താവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കടന്നു കളയുകയായിരുന്നുവെന്നാണ് സുബൈദ ആദ്യം പൊലീസില്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പൊലീസ് നടത്തിയ പരിശോധനയില്‍ പുറത്ത് നിന്നൊരാള്‍ വീട്ടിലേക്ക് കടന്നു വന്നതിന് യാതോരു വിധ തെളിവുകളും കണ്ടെത്താന്‍ കഴിയാഞ്ഞതിനെ തുടര്‍ന്നാണ് സംശയം സുബൈദയിലേക്ക് നീങ്ങിയത്.

തൃശ്ശൂരില്‍ നിന്നുള്ള സയന്റിഫിക് വിഭാഗവും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വോഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ സുബൈദ കുറ്റം സമ്മതിച്ചു. ഉറങ്ങി കിടക്കുന്ന ഭര്‍ത്താവിന്റെ മുഖത്ത് താനാണ് ആസിഡ് ഒഴിച്ചതെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഭര്‍ത്താവിന് പല സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടായിരുന്നതായും ഇതിനെ ചൊല്ലി വീട്ടില്‍ പലപ്പോഴും വഴക്ക് ഉണ്ടാവാറുള്ളതായും സുബൈദ പറഞ്ഞു. ഇതാണ് ബഷീറിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here