കാലിഫോര്‍ണിയ :ക്ലാസ് എടുക്കുന്നതിനിടെ മോശമായി പെരുമാറിയ വിദ്യാര്‍ത്ഥിയെ അധ്യാപകന് മലര്‍ത്തിയടിച്ചു. അമേരിക്കയിലെ ഒരു കോളജിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. ക്ലാസ് എടുക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഇദ്ദേഹത്തെ അപമാനിക്കുന്ന തരത്തില്‍ മോശം രീതിയില്‍ പെരുമാറിയതിനെ തുടര്‍ന്നാണ് അധ്യാപകന് ഈ യുവാവിനെ ശകാരിക്കാനായി വിളിപ്പിച്ചത്.
എന്നാല്‍ നെഞ്ച് ഉയര്‍ത്തി പിടിച്ച് അധ്യാപകനെ മര്‍ദ്ദിക്കും എന്ന മട്ടിലായിരുന്നു വിദ്യാര്‍ത്ഥി മുന്നോട്ട് വന്നത്. ഇതിനെ തുടര്‍ന്ന് ഇരുവരും പരസ്പരം വെല്ലുവിളിച്ച് ഉന്തും തള്ളുമായി.
ഇതിനിടയില്‍ വിദ്യര്‍ത്ഥി അധ്യാപകന് മേല്‍ കയ്യോങ്ങി. ഇതിന് പ്രതികരണമെന്നോണം അധ്യാപകന് വിദ്യാര്‍ത്ഥിയെ തൂക്കിയെടുത്ത് മലര്‍ത്തിയടിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ സംഘട്ടനത്തിലേര്‍പ്പെട്ടു. ഇതിന് ശേഷം മറ്റു വിദ്യാര്‍ത്ഥികള്‍ ചെന്നാണ് ഇരുവരേയും പിടിച്ച് മാറ്റിയത്.