വിദ്യാര്‍ത്ഥികളുടെ അടി വീഡിയോയില്‍ പകര്‍ത്തി അധ്യാപകന്‍

ടെക്‌സസ്: ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ അടികൂടുന്നത് കണ്ടാല്‍ സാധാരണ അധ്യാപകര്‍ അവരെ പിടിച്ച് മാറ്റുകയാണ് പതിവ്. എന്നാല്‍ കുട്ടികള്‍ അടികൂടിയപ്പോള്‍ വീഡിയോ പകര്‍ത്തുകയാണ് ഒരു അധ്യാപകന്‍ ചെയ്തത്.

ടെക്‌സസിലാണ് സംഭവം നടന്നത്. ക്ലാസിന്റെ മുന്നില്‍ കിടന്ന് വിദ്യാര്‍ത്ഥികള്‍ അടി കൂടുമ്പോള്‍ പിന്നില്‍ നിന്ന് വീഡിയോ പകര്‍ത്തുകയാണ് അധ്യാകന്‍ ചെയ്തത്. എന്നാല്‍ മറ്റൊരു വിദ്യാര്‍ത്ഥി അധ്യാപകന്റെ ഈ പ്രവൃത്തി വീഡിയോയില്‍ പകര്‍ത്തിയിരുന്നു.

വീഡിയോ പുറത്തായതോടെ അന്വേഷണ വിധേയമായി അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. സ്‌നാപ്ചാറ്റില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം പതിനായിരക്കണക്കിന് ആളുകള്‍ കണ്ട് കഴിഞ്ഞു. അധ്യാപകന്റെ ഈ പ്രവൃത്തിക്കെതിരെ കടുത്ത വിമര്‍ശമാണ് ഉയരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here