അധ്യാപകരും വിദ്യാര്‍ത്ഥികളും ഏറ്റുമുട്ടി

കോഴിക്കോട് : ഫറൂഖ് കോളജില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടി. ഹോളി ആഘോഷമാണ് അടിപിടിയില്‍ കലാശിച്ചത്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഷബാദിന്റെ കണ്ണിന് പരിക്കേറ്റു. ഒരു വിദ്യാര്‍ത്ഥിയുടെ കൈ ഒടിഞ്ഞു.

പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളെ ബീച്ച് ആശുപത്രിയിലും ഒരു ജീവനക്കാരനെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കാറിടിച്ചാണ് ജീവനക്കാരന് പരിക്കേറ്റത്. കോളജ് ക്യാംപസില്‍ മാനേജ്‌മെന്റ് ഹോളി ആഘോഷം വിലക്കിയിരുന്നു.

എന്നാല്‍ പരീക്ഷ അവസാനിച്ച ഇന്ന് രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ ഹോളി ആഘോഷിക്കാന്‍ ശ്രമിച്ചു. ഇത് അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് തടയുകയായിരുന്നു. അതിനിടെ വിദ്യാര്‍ത്ഥികളുടെ കാര്‍ ജീവനക്കാരനെ ഇടിച്ചു.

ഇതോടെ പ്രശ്‌നം രൂക്ഷമാവുകയും ഏറ്റുമുട്ടലില്‍ കലാശിക്കുകയുമായിരുന്നു. ഹോളി ആഘോഷിച്ച വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്ന കാര്‍ ക്യാമ്പസിന് പുറത്തേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാരനായ ഇബ്രാഹിമിനെ ഇടിച്ചത്.

എന്നാല്‍ പൈപ്പുകളും വടികളും ഉപയോഗിച്ച് അധ്യാപകരും ഹോസ്റ്റല്‍ ജീവനക്കാരും ചേര്‍ന്ന് തങ്ങളെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥികളുടെ പക്ഷം.ഹോസ്റ്റലില്‍ വെച്ചായിരുന്നു ആദ്യം മര്‍ദ്ദനമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഫാസിസ്റ്റ് വിരുദ്ധ സെമിനാറൊക്കെ നടത്തും, എന്നാല്‍ ഹോളി ഘോഷിച്ചാല്‍ അടിച്ചു കണ്ണ് പൊട്ടിക്കും, ആണും പെണ്ണും ഒന്നിച്ചിരുന്നാല്‍ ഹാലിളകും. മദ്രസക്കാലത്തിന്റെ ഹാങ് ഓവര്‍ തീരാത്ത ഉസ്താദുമാരാണെന്ന് തോന്നുന്നു ഫാറൂഖ് കോളജിലെ അധ്യാപഹയര്‍!!

Aswin Vallathさんの投稿 2018年3月15日(木)

LEAVE A REPLY

Please enter your comment!
Please enter your name here