വിദ്യാര്‍ത്ഥിക്ക് പുളിവടികൊണ്ട് ക്രൂരമര്‍ദ്ദനം

തൃശൂര്‍: തൃശൂര്‍ ചൂലൂര്‍ അറബിക് കോളജിലെ വിദ്യാര്‍ത്ഥിക്ക് അധ്യാപകരുടെ ക്രൂരമര്‍ദ്ദനം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ചൂലൂര്‍ ദാറുല്‍ ഇഹ്‌സാന്‍ അക്കാദമിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ഷിഹാബുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടത് കൈയിലും, പുറത്തും, കഴുത്തിലും പരിക്കേറ്റ ഷിഹാബുദ്ദീനെ പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

5 വര്‍ഷമായി കോളേജ് ഹോസ്റ്റലില്‍ താമസിച്ചാണ് ഷിഹാബുദ്ദീന്‍ പഠിക്കുന്നത്. ഹോസ്റ്റലിന് പുറത്തുള്ള ചിലരുമായുള്ള സൗഹൃദം ചോദ്യം ചെയ്തായിരുന്നു മര്‍ദ്ദനം. ഓഫീസ് മുറിയിലേക്ക് വിളിച്ചു വരുത്തി സ്‌കൂളിലെ അധ്യാപകനും പ്രിന്‍സിപ്പാളും മര്‍ദ്ദിച്ചെന്നാണ് പരാതി.

ഓഫീസ് മുറിയിലേക്ക് വിളിച്ചു വരുത്തി പുളിവടികൊണ്ടാണ് കോളേജ് പ്രിന്‍സിപ്പാള്‍ നിസാര്‍ ഹുദവിയും, അധ്യാപകനായ അജ്മല്‍ ഹുദവിയും ചേര്‍ന്ന് മര്‍ദ്ദിച്ചതെന്ന് ഷിഹാബുദ്ദീന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. സംഭവത്തിന് ശേഷം പിതാവിനൊപ്പം വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു.

നേരത്തെയും ഇത്തരത്തില്‍ മര്‍ദ്ദനം ഉണ്ടായിട്ടുണ്ടെന്നും ഷിഹാബുദ്ദീന്‍ പറഞ്ഞു. മതിലകം പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം മോശം കൂട്ടുകെട്ട് ഉണ്ടായതിനാല്‍ താക്കീത് ചെയ്തതാണെന്നാണ് അധ്യാപകരുടെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here