പരീക്ഷ കേന്ദ്രത്തിനുള്ളിലേക്ക് വണ്ടി ഇടിച്ച് കയറ്റി

കാലിഫോര്‍ണിയ :ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ പെണ്‍കുട്ടി പരീക്ഷാ കേന്ദ്രത്തിന്റെ ചുമരും ചില്ലുകളും ഇടിച്ച് തകര്‍ത്തു. അമേരിക്കയിലെ മിന്നെസോട്ടയിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. മോണ്ടികെല്ലോ സ്വദേശിനിയായ 17 വയസ്സുകാരിയാണ് ഡ്രൈവിംഗ് ടെസ്റ്റിനിടെ പരീക്ഷ കേന്ദ്രത്തിന്റെ ചുമരുകളടക്കം ഇടിച്ച് തകര്‍ത്തത്.

വാഹനം റിവേര്‍സ് ഗിയര്‍ ഇട്ട് പിറകോട്ട് എടുക്കുന്നതിനി പകരം അബദ്ധത്തില്‍ ആക്‌സിലറേറ്റ് ചെയ്ത് മുന്നോട്ട് എടുത്തതാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പെണ്‍കുട്ടി അത്ഭുതകരമായി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അതേ സമയം എക്‌സാമിനറായി വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിസ്സാര പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.

കെട്ടിടത്തിന്റെ ഒരു ഭാഗത്തെ ചുമരും ഗ്ലാസ്സുകളുമാണ് തകര്‍ക്കപ്പെട്ടത്. പരീക്ഷയ്ക്കായി ഉപയോഗിച്ച വാഹനത്തിന്റെ മുന്‍വശത്തും ചെറിയ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടിക്കെതിരെ കേസൊന്നും തന്നെ ചാര്‍ജ്ജ് ചെയ്തിട്ടില്ല.

അതേ സമയം അമേരിക്കയില്‍ സമൂഹ മാധ്യമങ്ങളില്‍ ഈ അപകടത്തിന്റെ ചിത്രം വ്യാപക ട്രോള്‍ കമന്റുകള്‍ക്കാണ് വക നല്‍കിയത്. എന്നിട്ട് കുട്ടിക്ക് ലൈസന്‍സ് ലഭിച്ചോ എന്ന് കമന്റ് അടിച്ച വിരുതന്‍മാര്‍ വരെയുണ്ട്.

NEWS RELEASE REGARDING CRASH ON 03/21/2018****At approximately 2:00 PM on 03/21/2018 the Buffalo Police Department…

Buffalo Police Department, Minnesotaさんの投稿 2018年3月22日(木)

എന്നാല്‍ പെണ്‍കുട്ടിക്ക് പിന്തുണയുമായും നിരവധി പേര്‍ രംഗത്തെത്തി. വര്‍ഷങ്ങള്‍ക്ക് ശേഷം സ്വയം ഓര്‍ത്ത് ചിരിക്കാനുള്ള ഒരു തമാശായായി മാത്രം ഇവയെ കണ്ടാല്‍ മതിയെന്ന് പറഞ്ഞവരും ആശ്വസിപ്പിക്കാനായി സ്വന്തം അനുഭവങ്ങള്‍ പങ്ക് വെച്ചവരും നിരവധി.

LEAVE A REPLY

Please enter your comment!
Please enter your name here