രണ്ടാം നിലയില്‍ നിന്ന് ചാടി; യുവാവിന്റെ നില ഗുരുതരം

ഷാര്‍ജ: കാമുകിയെ കാണാന്‍ എത്തിയ യുവാവ് പെണ്‍കുട്ടിയുടെ പിതാവിനെ കണ്ട് ഫ്‌ലാറ്റില്‍ നിന്ന് താഴേക്ക് ചാടി. യുവാവിന്റെ നില ഗുരുതരം.
പത്തൊന്‍പതുകാരനായ യുവാവ് ഇറാനില്‍ നിന്ന് ഷാര്‍ജയിലെ തന്റെ കാമുകിയെ കാണാന്‍ എത്തിയതായിരുന്നു.

എന്നാല്‍ കാമുകിയുടെ പിതാവിനെ കണ്ടതിനെ തുടര്‍ന്ന് ഫഌറ്റിന്റെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. യുവാവിനെ ഗുരുതര പരുക്കുകളോടെ ഷാര്‍ജ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

ഇയാള്‍ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ഷാര്‍ജയിലെ മൈസലൂന്‍ ഏരിയയില്‍ ശനിയാഴ്ചയാണ് സംഭവം. കുടുംബാംഗങ്ങള്‍ പ്രാര്‍ഥനയ്ക്ക് പോയ സമയത്ത് യുവാവിനെ പെണ്‍കുട്ടി വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി.

എന്നാല്‍ രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവ് തിരിച്ചെത്തി വാതിലില്‍ മുട്ടി. ആ സമയത്ത് പുറത്തുപോകാന്‍ മാര്‍ഗങ്ങളില്ലാത്തതിനാല്‍ യുവാവ് വീടിന്റെ ബാല്‍ക്കണിയില്‍ ഒളിച്ചു.

എന്നാല്‍ പിതാവ് വീട്ടില്‍ തന്നെ തുടരുന്നതിനാല്‍ താന്‍ താഴേയ്ക്കു ചാടി രക്ഷപ്പടുകയാണെന്ന് യുവാവ് പെണ്‍കുട്ടിയ്ക്ക് വാട്‌സ്ആപ്പ് മെസേജ് അയച്ചു. 30 മിനിറ്റോളം ബാല്‍ക്കണിയില്‍ കാത്തുനിന്ന ശേഷമാണ് രണ്ടാം നിലയിലെ ഫ്‌ലാറ്റില്‍ നിന്നു യുവാവ് രക്ഷപ്പെടാനായി ചാടിയത്. താഴെവീണ് പരുക്കേറ്റ യുവാവിനെ അപ്പോള്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here