ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിന് മുന്നില്‍ എടുത്ത് ചാടിയ യുവാവ്

ജിദ്ദ :റോഡില്‍ അതിവേഗത്തില്‍ സഞ്ചരിക്കുകയായിരുന്ന ട്രക്കിന് മുന്നില്‍ എടുത്ത് ചാടി വീഡിയോ ചിത്രീകരിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സൗദിയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.

ഇതിനെ തുടര്‍ന്ന് ഈ സൗദി യുവാവിനെ അറസ്റ്റ് ചെയ്യണമെന്ന് സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായ ആവശ്യം ഉയര്‍ന്നിരുന്നു. ഒരു സുഹൃത്തിനോട് വീഡിയോ ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ടതിന് ശേഷമായിരുന്നു യുവാവിന്റെ ഈ അത്യന്തം അപകടം നിറഞ്ഞ പ്രവൃത്തി. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് മുന്നില്‍ നിന്നും വികൃതമായ തരത്തില്‍ ആംഗ്യങ്ങള്‍ കാണിച്ചതിന് ശേഷം എതിരെ അതിവേഗത്തില്‍ വന്ന ഒരു ട്രക്കിന് മുന്നിലേക്ക് എടുത്ത് ചാടുകയായിരുന്നു.

യുവാവിന്റെ അപ്രതീക്ഷിതമായ ചാട്ടം കണ്ട് ട്രക്ക് ഡ്രൈവറും ആകെ പതറി. ഡ്രൈവര്‍ ഹോണ്‍ അടിച്ച് കൊണ്ടേയിരുന്നെങ്കിലും യുവാവ് നടു റോഡില്‍ നിന്നും മാറി നില്‍ക്കാന്‍ കൂട്ടാക്കിയതേയില്ല. അവസാനം തലനാരിഴയ്ക്കാണ് ഇയാള്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. സ്വന്തം ജീവന്‍ അപകടപ്പെടുത്താന്‍ ശ്രമിച്ചതിന് പുറമേ മറ്റുള്ളവര്‍ക്ക് ജീവഹാനി വരുത്താന്‍ ശ്രമിച്ചതിലും പൊലീസ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ നടപടികള്‍ക്കായി യുവാവിനെ ഉടന്‍ തന്നെ പബ്ലിക് പ്രോസിക്യൂഷന് മുന്നില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

വീഡിയോ കാണാം

 

LEAVE A REPLY

Please enter your comment!
Please enter your name here