17കാരന്റെ വെടിയേറ്റ് 23കാരന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: സെല്‍ഫി എടുക്കുന്നതിനിടയില്‍ പതിനേഴുവയസ്സുകാരനായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ വെടിയേറ്റ് ബന്ധുവായ ഇരുപത്തിമൂന്നുകാരന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശില്‍ അധ്യാപകനായ പ്രശാന്ത് ചൗഹാന്‍ (23) ആണ് കൊല്ലപ്പെട്ടത്.

ഡല്‍ഹിയില്‍ താമസിക്കുന്ന ബന്ധുവിനെ കാണാനാണ് പ്രശാന്ത് എത്തിയത്. സെല്‍ഫിയെടുക്കുന്നതിനിടെ ബന്ധുവിന്റെ പതിനേഴുകാരനായ മകന്റെ കൈയിലിരുന്ന തോക്കില്‍നിന്ന് അബദ്ധവശാല്‍ വെടിപൊട്ടി.

വെടിയേറ്റുവീണ പ്രശാന്തിനെ ഉടന്‍തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത പതിനേഴുകാരനെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ കൈയ്യില്‍ ലൈസന്‍സുള്ള തോക്ക് നല്‍കിയതിന് ഇയാളുടെ പിതാവിനെതിരെയും പൊലീസ് നടപടി സ്വീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here