ട്രെയിനിന് മുമ്പില്‍ സെല്‍ഫിയുമായി കുട്ടികള്‍

സൈബീരിയ :ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുമ്പില്‍ വെച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ ലോക്കോപൈലറ്റ് തടഞ്ഞു. കുതിച്ച് വരുന്ന ട്രെയിനിനെ ലോക്കോ പൈലറ്റ് അടിയന്തര ബ്രേക്ക് ഉപയോഗിച്ചതിനെ തുടര്‍ന്നാണ് വന്‍ അപകടം ഒഴിവായത്.

റഷ്യന്‍ അധിനിവേശ പ്രദേശമായ സൈബീരിയയില്‍ വെച്ചാണ് അത്യന്തം ഭീതിജനകമായ ഈ വീഡിയോ പുറത്ത് വന്നത്. സൈബീരിയയിലെ മഞ്ഞ് മൂടിയ റെയില്‍വേ ലൈനില്‍ വെച്ചായിരുന്നു കുട്ടികളുടെ ഈ സെല്‍ഫി ശ്രമം.

കുതിച്ച് വരുന്ന ചരക്കുവണ്ടിയെ നോക്കി കുട്ടികള്‍ റെയില്‍വേ ലൈനില്‍ നിന്ന് കൊണ്ട് തന്നെ വേഗം വരാനായി കൈ കാണിക്കുകയും ചിരിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം.

ട്രെയിനിനുള്ളില്‍ നിന്ന് ലോക്കോ പൈലറ്റ് റെയില്‍വേ ലൈനില്‍ നിന്നും മാറി നില്‍ക്കാന്‍ ഇവരോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും കുട്ടികള്‍ ചെവിക്കൊണ്ടില്ല. സന്ദര്‍ഭോചിതമായ ഇടപെടല്‍ നടത്തിയ എഞ്ചിന്‍ ഡ്രൈവര്‍ കുട്ടികള്‍ നില്‍ക്കുന്നതിന് ഏതാനും ദൂരം അകലെ ട്രെയിന്‍ നിര്‍ത്തുന്നതില്‍ വിജയം കണ്ടു.

സംഭവത്തില്‍ കുട്ടികളുടെ മാതാപിതാക്കള്‍ക്കെതിരെ കര്‍ത്തവ്യ നിര്‍വഹണത്തിലെ വീഴ്ചയ്ക്ക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here