മതസ്ഥാപനത്തിന്റെ മതിലില്‍ യുവാവിന്റെ അറുത്ത തല

നല്‍ഗൊണ്ട: മതസ്ഥാപനത്തിന്റെ മതിലിന് മുകളിലായി അറുത്ത് മാറ്റിയ നിലയില്‍ യുവാവിന്റെ തല കണ്ടെത്തി. തെലങ്കാനയിലെ നല്‍ഗൊണ്ടയിലാണ് സംഭവം. ട്രാക്ടര്‍ ഡ്രൈവറായ പി. രമേഷ് എന്ന 25കാരനാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ബോട്ടുഗുഡ പ്രദേശത്തെ മതസ്ഥാപനത്തിന്‍റെ മതിലിന് മുകളിലായിട്ടാണ് യുവാവിന്‍റെ തല വെട്ടിമാറ്റിയ നിലയില്‍ കാണപ്പെട്ടത്. ഞായറാഴ്ച രാത്രി മരുന്ന് വാങ്ങാനായി വീട്ടില്‍ നിന്ന് ഇറങ്ങിയ രമേഷ് അജ്ഞാതരായ ആളുകളാല്‍ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് ആദ്യം അറുത്ത് മാറ്റപ്പെട്ട തല കണ്ടത്. ഇവര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. ട്രാക്ടര്‍ ഉടമയെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. 
എല്ലാ ഭാഗത്തുനിന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ നഗരത്തിലെ ഒരാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണ് ഇത്. നല്‍ഗൊണ്ട ചെയര്‍പേഴ്‌സണ്‍ ബി ലക്ഷ്മിയുടെ ഭര്‍ത്താവ് ശ്രീനിവാസ് ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here