റേഡിയോ ജോക്കിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഗായകന്‍ അറസ്റ്റില്‍

ഹൈദരാബാദ് :റേഡിയോ ജോക്കിയെ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രശസ്ത ഗായകന്‍ അറസ്റ്റില്‍. പ്രശസ്ത തെലുഗു ഗായകന്‍ ഗസല്‍ ശ്രീനിവാസനാണ് റേഡിയോ ജോക്കിയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായത്. വീഡിയോ ദൃശ്യങ്ങളടക്കം യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ശ്രീനിവാസ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബര്‍ 29 നായിരുന്നു ആന്ധ്രയിലെ പ്രശസ്തമായ ഒരു സ്വകാര്യ റേഡിയോ കമ്പനിയിലെ ജോക്കിയായ യുവതി വീഡിയോ ദൃശ്യങ്ങളും ഫോണ്‍ മെസ്സേജുകളടക്കമുള്ള തെളിവുകളുമായി പൊലീസിനെ സമീപിച്ചത്.തന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ശാരീരിക പീഡനം നടത്തിയതെന്ന് യുവതി പരാതിയില്‍ പറയുന്നു. നിരവധി തവണ ഇയാള്‍ ഇത്തരത്തില്‍ പീഡിപ്പിച്ചതായും പരാതിയിലുണ്ട്. ഇദ്ദേഹത്തിന്റെ വിശ്രമ മുറിയില്‍ നിന്നുള്ള ഒളി ക്യാമറ ദൃശ്യങ്ങളാണ് റേഡിയോ ജോക്കി പൊലീസിന് കൈമാറിയിരിക്കുന്നത്.  അര്‍ദ്ധ നഗ്നനായി കട്ടിലില്‍ കിടന്ന് ശ്രീനിവാസന്‍, മോശം ഭാഷയില്‍ സംസാരിച്ചതിന് ശേഷം സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കാറുള്ളതായും മസാജ് ചെയ്യിപ്പിക്കാറുമുള്ളതായി യുവതി പരാതിയില്‍ പറയുന്നു.ചൊവാഴ്ചയാണ് കേസില്‍ ഗസല്‍ ശ്രീനിവാസ് അറസ്റ്റിലാവുന്നത്. അതേ സമയം ഫോണ്‍ സന്ദേശങ്ങള്‍ അയച്ചുവെന്ന് പൊലീസിനോട് സമ്മതിച്ച ശ്രീനിവാസന്‍ രണ്ട് മാസമായി തന്റെ തെറാപ്പിസ്റ്റ് അവധിയിലായിരുന്നെന്നും അതിനാലാണ് യുവതിയെ കൊണ്ട് മസാജ്  ചെയ്യിപ്പിച്ചതെന്നും പറഞ്ഞു. വീഡിയോവില്‍ ഇദ്ദേഹത്തിന്റെ സഹായിയായുള്ള ഒരു യുവതിയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഭാഷകളില്‍ ഗാനം അലപിച്ചതിന് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ ഗായകനാണ് ഗസല്‍ ശ്രീനിവാസന്‍ .

LEAVE A REPLY

Please enter your comment!
Please enter your name here