മാങ്ങ പറിച്ച 10 വയസുകാരനെ വെടിവെച്ച്‌ കൊന്നു

പറ്റ്‌ന: തോട്ടത്തില്‍ നിന്നും മാങ്ങ പറിച്ചതിന് പത്ത് വയസുകാരനെ വെടിവെച്ച് കൊന്നു. കുട്ടിയുടെ തലയ്ക്കാണ് വെടിയേറ്റത്. പട്‌നയിലെ ഖഗാരിയ ജില്ലയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുട്ടിയെ കൊന്നതിന് ശേഷം തോട്ടം ഉടമ രക്ഷപ്പെടുകയായിരുന്നു. സത്യാ കുമാര്‍ എന്ന കുട്ടിയാണ് വെടിയേറ്റ് മരിച്ചത്. സംഭവം നടന്ന സമയം തോട്ടത്തിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് വെടിയൊച്ച കേട്ടത്.

കുട്ടികള്‍ വിവരം മുതിര്‍ന്നവരെ അറിയിച്ചു. തുടര്‍ന്ന് നാട്ടുകാരാണ് കുട്ടിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 43കാരനായ രമശിഷ് യാദവാണ് കുട്ടിയെ വെടിവെച്ചതെന്ന് കുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് അടുത്ത നിന്ന് ഒരു തോക്കും കണ്ടെടുത്തിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. തോട്ടം ഉടമയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here