യാത്രക്കാരെ മയക്കിയ എയര്‍ ഹോസ്റ്റസ്

ഹോങ്കോങ് : തങ്ങളുടെ ആകര്‍ഷകമായ വ്യക്തിത്വവും സൗന്ദര്യവും കൊണ്ട് ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റുന്നവരാണ് എയര്‍ ഹോസ്റ്റസുകള്‍. വിമാനത്തിനുള്ളില്‍ വെച്ച് യാത്രക്കാര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുക്കുവാനും അവര്‍ സദാ ജാഗരൂകരായിരിക്കും.എന്നാല്‍ തായ്‌ലന്റിലെ എയര്‍ ഏഷ്യ ഫ്‌ളൈറ്റില്‍ വെച്ച് ഒരു എയര്‍ ഹോസ്റ്റസ് യാത്രക്കാരെ കയ്യിലെടുത്തത് ചെറിയൊരു സൂത്രവിദ്യ ഉപയോഗിച്ചാണ്. ജന്മസിദ്ധമായി തനിക്ക് ലഭിച്ച പാട്ട് പാടാനുള്ള കഴിവ് എയര്‍ ഹോസ്റ്റസ് പുറത്തെടുത്തപ്പോള്‍ ഷുഭിതരായ യാത്രക്കാരുടെ മനം തണുത്തു.

ഹോങ്കോങില്‍ നിന്നും ബാങ്കോക്കിലേക്ക് പോകേണ്ട വിമാനം സാങ്കേതിക തകരാറുകളെ തുടര്‍ന്ന് വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രകോപിതരായി. ഇതിനെ തുടര്‍ന്നാണ് ഒരു എയര്‍ ഹോസ്റ്റസിന് തന്റെ കൈയ്യിലെ ഈ അവസാനത്തെ അടവ് പുറത്തെടുക്കേണ്ടി വന്നത്.പ്രദേശിക ഭാഷയിലുള്ള രണ്ട് ഗാനങ്ങളാണ് പെണ്‍കുട്ടി ആലപിച്ചത്. നിറഞ്ഞ കയ്യടികളോടെയാണ് യാത്രക്കാര്‍ എയര്‍ ഹോസ്്റ്റസിന്റെ ഗാനത്തെ വരവേറ്റത്.

സമൂഹ മാധ്യമത്തില്‍ കൂടി ഈ വീഡിയോ വൈറലായതിനെ തുടര്‍ന്ന് നിരവധി പേരാണ് യുവതിക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്.

fligh

 

LEAVE A REPLY

Please enter your comment!
Please enter your name here