1 രൂപയുടെ പേരില്‍ മധ്യവയസ്‌കനെ കൊന്നു

താനെ: ഒരു രൂപയുടെ പേരില്‍ മധ്യവയസ്‌കനെ ചവിട്ടിക്കൊന്നു. 54കാരനായ മനോഹര്‍ ഗാംനെ ആണ് കൊല്ലപ്പെട്ടത്. താനെ കല്യാണിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

മുട്ടവാങ്ങാനാണ് വെള്ളിയാഴ്ച രാത്രിയോടെ ഗാംനെ വീടിനടുത്തുള്ള കടയിലെത്തിയത്. മുട്ട വാങ്ങിയതില്‍ ഒരു രൂപ കൂടി നല്‍കാനുണ്ടെന്ന് കടക്കാരന്‍ പറഞ്ഞതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

നല്‍കാനുള്ള ഒരു രൂപയുടെ പേരില്‍ ഇരുവരും വഴക്കിടുകയായിരുന്നു. കടക്കാരന്‍ ഇതിന്റെ പേരില്‍ ക്ഷുഭിതനാകുകയും മോശം വാക്കുകള്‍ പറയുകയുമായിരുന്നു. ഇത് രണ്ടുപേരും തമ്മിലുള്ള കയ്യാങ്കളിയില്‍ കലാശിച്ചു.

ഇതിനുശേഷം വീണ്ടും ഗാംനെ തന്റെ മകനുമായി വന്ന് കടയുടമയെ നേരത്തേ ഉണ്ടായ വഴക്കിന്റെ പേരില്‍ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ കടയുടമയുടെ മകന്‍ സുധാകര്‍ പ്രഭു രോഷാകുലനായി രംഗത്തെത്തുകയും ഗാംനെയെ തുടര്‍ച്ചയായി ചവിട്ടുകയും അടിക്കുകയും ചെയ്തു.

അടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗാംനെ സംഭവസ്ഥലത്തു തന്നെ മരിച്ചു. സുധാകര്‍ പ്രഭുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here