ബഗേജുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന എയര്‍പോര്‍ട്ട് ജീവനക്കാരി

ഹവായ് :വിമാനത്തില്‍ നിന്നും ബാഗേജുകള്‍ താഴേക്ക് വലിച്ചെറിയുന്ന വിമാനത്താവള ജീവനക്കാരിയുടെ ദൃശ്യങ്ങള്‍ പുറത്തായി. അമേരിക്കയിലെ ഹവായിലുള്ള ഹൊനുലുലു വിമാനത്താവളത്തില്‍ നിന്നാണ് ഈ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വരുന്നത്. പലപ്പോഴും വിമാനയാത്രക്കിടെ യാത്രക്കാരുടെ ബാഗേജുകള്‍ ജീവനക്കാരുടെ അശ്രദ്ധ കാരണം പൊട്ടിപ്പോകുന്നത് സ്ഥിരം സംഭവമാണ്.

എന്നാല്‍ വിമാനത്താവള അധികൃതര്‍ ആരും തന്നെ ഇത്തരം കാര്യങ്ങൡ കര്‍ശന നിരീക്ഷണങ്ങള്‍ നടത്താന്‍ ശ്രമിക്കാറില്ല. ഇത്തരത്തില്‍ അശ്രദ്ധമായി ബാഗേജുകള്‍ കൈകാര്യം ചെയ്യുന്ന ഒരു ജീവനക്കാരിയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നു. ഓസ്‌ട്രേലിയന്‍ സ്വദേശിനിയായ ഒരു മാധ്യമ പ്രവര്‍ത്തകയാണ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഈ വീഡിയോ പുറത്തു വിട്ടത്.

എന്റെ ബാഗേജുകള്‍ക്ക് ഓരോ യാത്രകള്‍ക്ക് ശേഷവും കേടുപാടുകള്‍ പറ്റുന്നതെങ്ങനെയാണെന്ന് ഇപ്പോള്‍ മനസ്സിലായി എന്ന തലക്കെട്ടോട് കൂടിയാണ് മാധ്യമ പ്രവര്‍ത്തക ഈ വീഡിയോ പോസ്റ്റ് ചെയ്തത്. മെയ് മാസത്തില്‍ ഷൂട്ട് ചെയ്തതാണ് ഈ വീഡിയോ. വിമാനത്തില്‍ നിന്നും ബാഗേജുകള്‍ അണ്‍ലോഡ് ചെയ്യുന്നതിനായി ഇവ താഴേക്ക് ഇറക്കുവാനായി സജ്ജീകരിച്ച ചരിഞ്ഞ പ്രതലത്തിലേക്ക് അലക്ഷ്യമായി വലിച്ചെറിയുന്ന യുവതിയെയാണ് ദൃശ്യങ്ങളില്‍ കാണാനാവുന്നത്.

ദൃശ്യങ്ങള്‍ അതിവേഗം സമൂഹ മാധ്യമം വഴി പ്രചരിക്കപ്പെട്ടതിനെ തുടര്‍ന്ന് വിമാനത്താവള അധികൃതര്‍ തന്നെ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തി. ഇത്തരത്തില്‍ ബാഗുകള്‍ വലിച്ചെറിയുന്നത് ഒട്ടും ശരിയായ നടപടിയല്ലെന്നും തങ്ങള്‍ ഈ കാര്യം അന്വേഷിച്ച് വരികയാണെന്നുമായിരുന്നു വിമാനത്താവള അധികൃതരുടെ മറുപടി

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here