ആ വൈറല്‍ ചിത്രത്തിന്റെ സത്യാവസ്ഥ പുറത്ത്‌

ബംഗളൂരു : അച്ഛന്റെ നെഞ്ച് തുളച്ച് മകള്‍ക്ക് ജീവവായു നല്‍കുന്നുവെന്ന പേരില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. വൈറലായ ഈ ചിത്രത്തിന്റെ സത്യാവസ്ഥ പുറത്തുവന്നിരിക്കുകയാണ്. ഒരു വര്‍ഷം മുന്‍പാണ് ഈ രംഗം ചിത്രീകരിക്കപ്പെട്ടത്.

അച്ഛന്റെ നെഞ്ചില്‍ പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത കുഞ്ഞിനെ കിടത്തിയിരിക്കുന്നതാണ് ചിത്രം. വിവിധ ട്യൂബുകള്‍ ഇരുവരുടെയും ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്നതും ചിത്രത്തില്‍ വ്യക്തം. ശ്വസനത്തിന് ബുദ്ധിമുട്ടുള്ള കുഞ്ഞിന് അയാളുടെ നെഞ്ചുതുളച്ച് ജീവവായു പകരുന്നുവെന്നായിരുന്നു പ്രചരണം.

ലക്ഷണക്കിന് ഷെയറുകളാണ് ലോകമെമ്പാടും ചിത്രത്തന് ലഭിച്ചത്. എന്നാല്‍ ഈ പ്രചരണം തീര്‍ത്തും അടിസ്ഥാന രഹിതമാണ്. കങ്കാരു മദര്‍ കെയര്‍ എന്ന ചികിത്സാ രീതിയാണിത്. അതായത് ഇന്‍ക്യൂബേറ്ററിന്റെ സഹായത്തോടെ പരിചരണം നല്‍കാന്‍ സാധിക്കാതെ വരുമ്പോള്‍ കുഞ്ഞിന് സ്വാഭാവിക ചൂട് ലഭ്യമാക്കുന്ന ചികിത്സാവിധിയാണിത്.

മാസം തികയാതെയുള്ള പ്രസവവും തൂക്കക്കുറവോടെയുള്ള ജനനവുമൊക്കെ സംഭവിക്കുമ്പോള്‍ കുഞ്ഞിന് ഇത്തരത്തില്‍ അച്ഛന്റെയോ അമ്മയുടേയോ നെഞ്ചിന്റെ ചൂട് ലഭ്യമാക്കുന്നതാണ് കങ്കാരു മദര്‍ കെയര്‍ ചികിത്സ.

കങ്കാരു പൊസിഷന്‍, കങ്കാരു ഡിസ്ചാര്‍ജ്, കങ്കാരു ന്യൂട്രീഷ്യന്‍, കങ്കാരു പ്രൊസീജിയര്‍ എന്നിങ്ങനെയുള്ള ഘട്ടങ്ങളിലൂടെയാണ് ചികിത്സ നടത്തുന്നത്. മാതാവിന്റേയോ പിതാവിന്റെയോ ചര്‍മ്മവുമായി കുഞ്ഞിന്റെ ചര്‍മ്മം ചേര്‍ത്തുവെച്ച് സ്വാഭാവിക ചൂട് പ്രസരിപ്പിക്കുന്നതാണ് രീതി.

നെഞ്ച് തുളച്ച് ജീവവായു ലഭ്യമാക്കുന്ന ചികിത്സാ രീതി ലോകത്ത് ഇതുവരേക്കും കണ്ടെത്തിയിട്ടില്ല. പ്രസ്തുത ചികിത്സാരീതിയും അതിന്റെ ശാസ്ത്രീയ വശങ്ങളും വിശദമായി പ്രതിപാദിക്കുന്ന കുറിപ്പ് ഇന്‍ഫോ ക്ലിനിക്കില്‍ വായിക്കാം.

ഈ ദിവസങ്ങളിൽ ചില ഫേസ്ബുക്ക് പോസ്റ്റുകളിലും മാധ്യമങ്ങളിലും പ്രചാരത്തിലുള്ള ഒരു ചിത്രം: കേവലം ഒരു ചാൺ മാത്രം വലിപ്പമുള്ള…

Info Clinicさんの投稿 2018年3月22日(木)

LEAVE A REPLY

Please enter your comment!
Please enter your name here