സിഗരറ്റ് വലിക്കാന്‍ പഠിപ്പിച്ചയാളെ അറസ്റ്റ് ചെയ്യും

ജിദ്ദ: കൊച്ചുകുട്ടിയെ സിഗരറ്റ് വലിക്കാന്‍ പഠിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലുടെ പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്യാന്‍ സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടു. ബാലനെ സിഗരറ്റ് വലി പഠിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

ഇത് ശ്രദ്ധയില്‍ പെട്ടാണ് നിയമ ലംഘകനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് ഇത്തരമൊരു വീഡിയോ സോഷ്യല്‍ മീഡിയിലൂടെ പ്രചരിച്ചത്. ഇതേതുടര്‍ന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട അധികൃതര്‍ വിഷയം കോടതിക്ക് മുമ്പില്‍ എത്തിച്ചു. ഇത്തരമൊരു പ്രവൃത്തി ചെയ്തത് ആരായാലും, അത് കുട്ടിയുടെ രക്ഷിതാക്കളായാലും മറ്റുള്ളവരായാലും അറസ്റ്റ് ചെയ്ത് കടുത്ത ശിക്ഷ നല്‍കാനാണ് ഉത്തരവിട്ടിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here