തീവണ്ടിയിലെ പുതിയ ഗാനം ശ്രദ്ധേയമാകുന്നു

കൊച്ചി: ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ തീവണ്ടിയിലെ ഗാനം ശ്രദ്ധനേടുന്നു. ആദ്യം വലി നിര്‍ത്ത്, എന്നിട്ട് മതി ഉമ്മ’ നായിക ടൊവീനോയുടെ കഥാപാത്രത്തോട് പറയുന്ന ഡയലോഗാണിത്. ‘ജീവാംശമായി താനേ നീയെന്നില്‍’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയഘോഷാല്‍, ഹരിശങ്കര്‍ എന്നിവരാണ്.

ഓഗസ്റ്റ് സിനിമാസിന്റെ ബാനറിലാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. തൊഴില്‍ രഹിതനായ ചെറുപ്പക്കാരനായാണ് ടോവിനോ ചിത്രത്തിലെത്തുന്നത്. ടൊവീനോയുടെ കാമുകിയായി സംയുക്ത മേനോനാണ് അഭിനയിക്കുന്നത്. നാട്ടിന്‍പുറം പശ്ചാത്തലമാക്കിയാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here